സിനിമ ജീവിതത്തിലെ ആദ്യ പിറന്നാൾ ആഘോഷം; ‘ഖെദ്ദ’ ടീമിനൊപ്പം ആഘോഷിച്ച് ഉത്തര ശരത്

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ്. അമ്മയ്‌ക്കൊപ്പം തന്നെയാണ് ഉത്തര വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുന്നത്. ഇപ്പോഴിതാ ഉത്തരയുടെ സിനിമ ജീവിതത്തിലെ ആദ്യ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബിരിയാണി വിതരണം ചെയ്താണ് ഉത്തര തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്.

മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ ചിത്രത്തിലൂടെയാണ് ഉത്തര അഭിനയ ലോകത്തേക്ക് എത്തുന്നത്. ആശ ശരത്തിന്റെ മകളുടെ വേഷമാണ് ചിത്രത്തിലും ഉത്തരയ്ക്ക്. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുൻപായി ഗുരുവായൂരിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ കേരളത്തിലേക്ക് എത്തിയ ആശയ്ക്കും ഉത്തരയ്ക്കും മടങ്ങി പോകാൻ സാധിക്കാതെ വരികയായിരുന്നു. ഈ സമയത്താണ് സിനിമയിൽ നിന്നും ഉത്തരയെ തേടി അവസരങ്ങൾ എത്തിയത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിലാണ് നടക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കെഞ്ചിര എന്ന ചിത്രത്തിന് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമീബ, ചായില്യം എന്നിവയാണ് മനോജിന്റെ മറ്റു ചിത്രങ്ങൾ.

Read also: യൂടായിൽ അപ്രത്യക്ഷമായി റൊമാനിയയിൽ പ്രത്യക്ഷപ്പെട്ടു; നിഗൂഢതകൾ നിറച്ച ലോഹസ്തംഭം

ക്യാമറ പ്രതാപ് വി നായര്‍, ചമയം അശോകന്‍ ആലപ്പുഴ,എഡിറ്റിങ് മനോജ് കണ്ണോത്ത് എന്നിവർ നിർവഹിക്കുന്നു. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Story Highlights:asha sharath uthara sharath birthday celebration in khedda movie