ചിരിക്കാതെ വിടില്ല; അത്ഭുതമായി ലോകത്തിലെ ഹാപ്പിനെസ് മ്യൂസിയം

എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സന്തോഷം ലഭിക്കാനായി നിരവധി കാര്യങ്ങളാണ് ദിവസവും നാം ചെയ്ത് കൂട്ടുന്നത്… എന്നാൽ മനുഷ്യനെ സന്തോഷിപ്പിക്കാനായി ഒരു മ്യൂസിയം തന്നെ ഉണ്ടത്രേ. അങ്ങ് ഡെന്മാർക്കിലാണ് ഈ മ്യൂസിയം ഉള്ളത്. ഹാപ്പിനെസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ലോകത്തിലെ ആദ്യത്തെ ഹാപ്പിനെസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.

2585 സ്‌ക്വയർ ഫീറ്റിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഈ മ്യൂസിയത്തിൽ എട്ട് മുറികളാണ് ഉള്ളത്. ഈ വർഷം ജൂലൈയിലാണ് ഹാപ്പിനെസ് മ്യൂസിയം ഡെന്മാർക്കിൽ പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഇടമായി അറിയപ്പെടുന്നത് ഡെന്മാർക്കാണ്. അതിനാൽ ഇങ്ങനെ ഒരു മ്യൂസിയം തുടങ്ങാൻ ഏറ്റവും ഉത്തമമായ സ്ഥലവും ഡെന്മാർക്ക് ആണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

Read also:ജോലിക്കാർക്ക് വീതിച്ച് നൽകണം; കസ്റ്റമർ ടിപ്പായി നൽകിയത് 4 ലക്ഷം രൂപ, ക്രിസ്‌മസ്‌ കാലത്തെ നന്മയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

ഡെന്മാർക്കിലുള്ള ഈ ഹാപ്പിനെസ് മ്യൂസിയം അവിടെയെത്തുന്നവർക്ക് സന്തോഷം പകരുമെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. അതേസമയം സന്തോഷം കൂടുതൽ ആസ്രൂതിതമായി അളക്കാൻ ഹാപ്പിനെസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സംഘടനകൾ ഇപ്പോൾ നിരവധി ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ മ്യൂസിയവും ഡെന്മാർക്കിൽ ഒരുക്കിയിരിക്കുന്നത്.

Story Highlights:The World’s First Happiness Museum in Denmark