നീളം 100 അടി; ഇത് കേരളത്തിലൊരുങ്ങിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെയില്‍

100 ft long veil gown

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഫാഷന്‍ ലോകത്തെ താല്‍പര്യങ്ങളും മാറിമാറിവരുന്നു. ആഭരണങ്ങളിലും വസ്ത്രങ്ങളിലും എല്ലാം അല്‍പം പുതുമ നിറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഏറെയാണ്. സൈബര്‍ ഇടങ്ങളിലെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഒരു വിവാഹ വസ്ത്രം.

ഗൗണിനോടൊപ്പമുള്ള വെയില്‍ ആണ് ഈ വിവാഹ വസ്ത്രത്തെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. 100 അടി നീളമുണ്ട് വെയിലിന്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ വെയില്‍ ആണ് ഇത്. വെയില്‍ നിര്‍മിച്ചതാകട്ടെ നമ്മുടെ കേരളത്തിലും.

Read more: ചിരിച്ച് രസിച്ച് ഫഹദ് ഫാസിലും കൂട്ടരും; ഇനി ജോജിയുടെ വരവ്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിലന്‍ ഡിസൈനാണ് ഈ ഗൗണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. സോഫ്റ്റ് ടൂള്‍ നെറ്റ് കൊണ്ടാണ് ഗൗണ്‍ തയാറാക്കിയിരിയ്ക്കുന്നത്. എംബ്രോയ്ഡറി വര്‍ക്കുകളും ഗൗണില്‍ നിറയെ നല്‍കിയിരിയ്ക്കുന്നു.

Story highlights: 100 ft long veil gown