25 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ കൊച്ചുവീട്; അറിയാം ലോകത്തിലെ ഏറ്റവും ചെറിയ മുറിയെക്കുറിച്ച്

24 Hours In The World's Smallest Airbnb

കൗതുകം നിറയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊക്കെ കാഴ്ചക്കാർ നിരവധിയാണ്. അത്തരത്തിൽ ഒരു കൗതുക കാഴ്ചയാണ് ഇരുപത്തിയഞ്ച് സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഒരു മുറി. അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉള്ളതിനാൽ ഒരു കൊച്ചുവീട് എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും ചെറിയ മുറിയായി കരുതുന്ന ഈ മുറിയ്ക്കുണ്ട് നിരവധി പ്രത്യേകതകൾ.

യുട്യൂബറായ റയാൻ ട്രഹാനാണ് ലോകത്തിലെ ഏറ്റവും ചെറിയ മുറിയെക്കുറിച്ച് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് സ്‌ക്വയർ ഫീറ്റ് മാത്രമുള്ള മുറിയിൽ റയാൻ താമസിച്ചതിന്റെ വീഡിയോയാണ് റയാൻ പങ്കുവെച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറാണ് റയാൻ ഇവിടെ താമസിച്ചത്. റയാനെ കാണാനായി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ ഇവിടെ എത്തുന്നതും അവർ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം.

ഈ ചെറിയ മുറിയിൽ അത്യാവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. ഒരു ടോയ്‌ലറ്റ്, ജനാലകൾ, സ്റ്റവ്, വെള്ളം തുടങ്ങിയവയൊക്കെ ഉണ്ട് ഈ കൊച്ചുമുറിയിൽ. അതേസമയം ആവശ്യാനുസരണം മാറ്റിവയ്ക്കാനും കഴിയുന്ന രീതിയിലാണ് ഈ കൊച്ചുവീട് ഒരുക്കിയിരിക്കുന്നത്. ചക്രങ്ങൾ ഘടിപ്പിച്ച രീതിയിലാണ് ഇതിന്റെ നിർമിതി. അതിനാൽ ആവശ്യാനുസരണം ഇത് നീക്കാൻ കഴിയും. ലോകത്തിലെ ഏറ്റവും ചെറിയ വീടെന്ന ലക്ഷ്യത്തോടെയാണ് ഈ മുറി ഒരുക്കിയിരിക്കുന്നത്.

Read also: വെളിച്ചം പകരുന്ന ബാഗുകൾ: ഗ്രാമത്തിലെ കുട്ടികൾക്കായി ‘ജുഗുനു ബാഗ്’ നിർമ്മിച്ച് അധ്യാപിക, അഭിനന്ദിച്ച് കേന്ദ്ര മന്ത്രി

അതേസമയം ആർഭാടങ്ങളും ആഡംബരങ്ങളും നിറഞ്ഞ വലിയ വീടുകൾ പണിതുയർത്തുന്നവർ കാണണം ഇത്തരം വീടുകൾ എന്നാണ് ഈ വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെടുന്നത്. ഇത്രയും ചെറിയ വീട്ടിൽ താമസിച്ചു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നവരും നിരവധിയാണ്.

Story Highlights:24 Hours In The World’s Smallest Airbnb