അഞ്ചാം പാതിരായ്ക്ക് രണ്ടാം ഭാഗമോ; ‘ആറാം പാതിരാ’ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

arampathiraa

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ ചിത്രമാണ് അഞ്ചാം പാതിര. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചതും. മിഥുന്‍ മാനുവല്‍ ഒരുക്കിയ ആദ്യ ത്രില്ലര്‍ ചിത്രം കൂടിയായിരുന്നു അഞ്ചാം പാതിര. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നതിനെക്കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ത്രില്ലർ മൂഡിലൊരുക്കിയ ചിത്രത്തിന് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന രീതിയിൽ സോഷ്യൽ ഇടങ്ങളിൽ വലിയ ചർച്ചകളും ഉയർന്നിരുന്നു.

ഇപ്പോഴിതാ സിനിമ പ്രേമികളെ മുഴുവൻ ആവേശത്തിലാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചന പുറത്തുവിട്ടിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ‘ആറാം പാതിരാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കുഞ്ചാക്കോ ബോബൻ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.  

മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘അഞ്ചാം പാതിര’. അന്‍വര്‍ ഹുസൈന്‍ എന്നാണ് ‘അഞ്ചാം പാതിര’യില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആണ് ‘അഞ്ചാം പാതിര’.

Aaram Pathiraa Movie

Posted by Kunchacko Boban on Sunday, January 10, 2021

കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. സുഷിന്‍ ശ്യാം ആയിരുന്നു സംഗീതമൊരുക്കിയത്.

Story Highlights: Aaram Pathiraa movie poster