‘എത്ര റീടേക്ക് വന്നാലും മടിയില്ലാതെ കൂടെനിൽക്കുന്ന ഒരേയൊരാൾ’; അമ്മ ക്യാമറയിൽ പകർത്തിയ ഹൂല ഹൂപ് ഡാൻസ് പങ്കുവെച്ച് അഹാന, വീഡിയോ

ahana hoola hoop

സിനിമാ പ്രേമികളുടെ ഇഷ്ടനായികയാണ് അഹാന കൃഷ്ണകുമാർ. സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമടക്കം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ് അഹാന. ഡാൻസും പാട്ടുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അഹാനയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഹൂല ഹൂപ് ഡാൻസുമായി എത്തുന്ന അഹാനയുടെ വീഡിയോയാണ് ഏറെ ശ്രദ്ധേയമാകുന്നത്.

അഹാനയുടെ ‘അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ‘എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും മടിയില്ലാതെ കൂടെ നിൽക്കുന്ന ഒരേ ഒരാൾ’ എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുൻപും അഹാനയുടെ നിരവധി നൃത്ത വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചിട്ടുണ്ട്.

Read also:‘ഫാമിലി മാനി’ൽ മനോജ് ബാജ്പേയിക്കൊപ്പം പ്രിയാമണിയും സമാന്തയും; സസ്പെൻസ് ഒളിപ്പിച്ച് സീസൺ- 2 ടീസർ

അടുത്തിടെ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്വാറന്റീൻ കാലം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബം സുരക്ഷിതമാണെന്നും ഒരു ഹോട്ടലിലാണ് താൻ ക്വാറന്റീനിൽ കഴിയുന്നതെന്നും അഹാന പങ്കുവെച്ചിരുന്നു.

അതേസമയം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹാനയുടേതായി അവസാനം ചിത്രീകരണം പൂർത്തിയായത്. ഷൈൻ ടോം ചാക്കോ, ധ്രുവൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് സിനിമ നിർമിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ ഒരുക്കിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.

Story Highlights:ahaana krishna hula hoop dance video