ഉയരെ പറന്ന് പെണ്‍കരുത്തുകള്‍; ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ

January 11, 2021
Air India Flown All women pilots San Francisco-Bengaluru

ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ പാപഗരി തന്മയി, ക്യാപ്റ്റന്‍ അഗാന്‍ഷ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹസ്…. ഈ പേരുകള്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയിരിയ്ക്കുകയാണ്. എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യ സര്‍വീസിലാണ് കോക്പിറ്റിന്റെ മേല്‍നോട്ടം പൂര്‍ണമായും ഈ നാല് പെണ്‍കരുത്തുകള്‍ ചേര്‍ന്ന് ഏറ്റെടുത്തത്.

എയര്‍ ഇന്ത്യയുടെ ബോയിങ് 777 200 ലേങ് റേഞ്ച് വിമാനമായിരുന്നു നാല് വനിതാ ക്യാപ്റ്റന്‍മാര്‍ ചേര്‍ന്ന് വാനില്‍ ഉയരെ പറത്തിയത്. കേരള എന്നാണ് വിമാനത്തിന് നല്‍കിയിരിക്കുന്ന പേര്. എയര്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യത്തെ സര്‍വീസില്‍ പെണ്‍കരുത്തുകള്‍ ചരിത്രം കുറിച്ചപ്പോള്‍ അഭിമാനപൂരിതമായി രാജ്യം.

Read more: തരംഗം സൃഷ്ടിച്ച് റോക്കി ഭായ്- റെക്കോർഡുകൾ ഭേദിച്ച് കെ ജി എഫ്; ചാപ്റ്റർ 2 ടീസർ

അതേസമയം ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമയാന പാതയാണ് സാന്‍ഫ്രാന്‍സിസ്‌കോ – ബംഗ്ലൂരു വ്യോമ പാത. പതിനാലായിരത്തോളം കിലോമീറ്ററാണ് വ്യോമപാതയുടെ ദൈര്‍ഘ്യം.

Story highlights: Air India Flown All women pilots San Francisco-Bengaluru