സധൈര്യം മുന്നോട്ട്; ചരക്ക് ട്രെയിൻ ഓടിച്ച് വനിതകൾ, ഇന്ത്യൻ റെയിൽവേയ്ക്കിത് അഭിമാന നിമിഷം

January 10, 2021
All-women crew runs goods train from Vasai Road to Vadodara

മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽ നിന്നും ഗുജറാത്തിലെ വഡോദര സ്റ്റേഷനിലേക്കുള്ള ആ യാത്ര കുംകും ഡോംഗ്രെ, ഉദിത് വർമ്മ, അകാൻഷാ റായ് എന്നീ യുവതികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. കാരണം ആ ചരക്ക് ട്രെയിനിന്റെ ചുക്കാൻ പിടിച്ചത് അവരായിരുന്നു.. ഇന്ത്യൻ റെയിൽവേയ്ക്ക് മുഴുവൻ അഭിമാനം നിറഞ്ഞ ആ യാത്ര ഇക്കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നും ഗുജറാത്തിലേക്കുള്ള ചരക്ക് ട്രെയിൻ ഓടിച്ചത് സ്ത്രീകൾ മാത്രമടങ്ങുന്ന സംഘമായിരുന്നു.

‘മറ്റൊരു റെക്കോർഡ് കൂടി പശ്ചിമ റെയിൽേവയ്ക്ക് സ്വന്തം’ എന്ന തലക്കെട്ടോടെ പശ്ചിമ റെയിൽവേയാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്. ഇതോടെ ഇന്ത്യൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ളവർ ഈ സംഘത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ശാക്തീകരണത്തിന്റെ മറ്റൊരു ഉദാത്ത മാതൃകയായി നമ്മുടെ സ്ത്രീകൾ മാറിക്കഴിഞ്ഞിരിക്കുന്നു എന്നും പിയൂഷ് ഗോയൽ രേഖപ്പെടുത്തി.

Read also: ഉത്തരധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര- ചരിത്രത്തിലേക്ക് പറന്നുയരാൻ ഒരുങ്ങി എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ

ഇതോടെ ആയിരക്കണക്കിന് ആളുകളാണ് ഈ സ്ത്രീകളെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ അഭിമാന നിമിഷങ്ങളിൽ ഒന്നാണിത് എന്നാണ് മിക്കവരുടെയും അഭിപ്രായം.

Read also: ലൈൻമാനല്ല ലൈൻവിമൻ; ചരിത്രം സൃഷ്ടിച്ച് രണ്ടു വനിതകൾ

Story Highlights:All-women crew runs goods train from Vasai Road to Vadodara