സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന അവതാർ കുന്നുകൾ

ചൈനയിലെ വൂളിങ് യുവാൻ പട്ടണത്തി ലെ കാഴ്ചകൾ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. ജെയിംസ് കാമറൂണിന്റെ ‘അവതാർ’ സിനിമയ്ക്ക് പ്രചോദനമായ ചൈനയിലെ ഴാങ്ജിയാജി ഫോറസ്റ്റ് പാർക്കാണ് സഞ്ചാരികൾക്ക് വ്യത്യസ്തമായ കാഴ്ചാനുഭവം സമ്മാനിക്കുന്നത്. ഇവിടുത്തെ വലിയ മലനിരകൾ അവതാർ കുന്നുകൾ എന്നാണ് അറിയപ്പെടുന്നത്.

ഈ ഉയർന്നുപൊങ്ങിയ മലനിരകളുടെ മുകളിലേക്ക് എത്താനുള്ള ഒരു ലിഫ്റ്റുണ്ട്. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ഈ ലിഫ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റാണിത്. വലിയ കുന്നുകൾക്കും മലകൾക്കും നടുവിലായി കുത്തനെയുള്ള ഈ പടുകൂറ്റൻ ലിഫ്റ്റിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.

നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഈ പ്രദേശത്തെ ലിഫ്റ്റിന് ഏകദേശം 1000 അടിയിലധികം ഉയരമുണ്ട്. താഴ് ഭാഗത്ത് നിന്നും ലിഫ്റ്റിൽ കയറിയാൽ കുന്നിന്റെ മുകളിൽ എത്താൻ 88 സെക്കന്റുകൾ മാത്രം മതി. ഇതിനായി മൂന്ന് ഡബിൾ ഡക്കർ എലിവേറ്ററുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓരോ തവണയും 50 ഓളം യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാൻ കഴിയും. 4900 കിലോഗ്രാം ഭാരം ഈ ലിഫ്റ്റിന് വഹിക്കാൻ കഴിയും. മൂന്ന് വര്ഷം കൊണ്ട് പണികഴിപ്പിച്ച ഈ ലിഫ്റ്റിന്റെ നിർമാണം 1999 ലാണ് ആരംഭിച്ചത്.

Read also:ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഈ ലിഫ്റ്റ് ഇടംനേടിയിട്ടുണ്ട്. മൂന്ന് ഗിന്നസ് റെക്കോർഡുകളും ഈ ലിഫ്റ്റിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫുൾ എക്സ്പോഷർ ഔട്ട് ഡോർ എന്ന റെക്കോർഡ് ഉൾപ്പെടെ ഈ ലിഫ്റ്റിനാണ്. ആകാശത്തേക്ക് കയറിപ്പോകുന്ന അനുഭവമാണ് ഈ ലിഫ്റ്റ് സമ്മാനിക്കുന്നത് എന്നാണ് ഇതിലൂടെ യാത്ര ചെയ്തവർ പറയുന്നത്.

Story Highlights: Avathar Hills Travel Experience