ആസ്ത്മ രോഗമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ…

January 23, 2021
Avoid these foods if you have asthma

ഇന്ന് പലരിലും കണ്ടുവരുന്ന രോഗമാണ് ആസ്ത്മ. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസ നാളിയെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോ​ഗമാണ് ആസ്ത്മ. ഈ രോഗമുള്ളവർ തണുപ്പ്, പൊടി എന്നിവ പൂർണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതിന് പുറമെ ആസ്ത്മ രോഗികൾ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധിക്കണം.

ആസ്ത്മയുടെ ലക്ഷണങ്ങൾ: ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമ, ശ്വാസതടസ്സം, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക എന്നിവയാണ് പൊതുവെ ആസ്ത്മയുടെ ലക്ഷണങ്ങൾ

ആസ്ത്മയുള്ളവർ ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കണം: ആസ്‌‌തമയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും ധാരാളമായി കഴിക്കുന്നത് ചുമ, നെഞ്ച് വേദന, ശ്വാസംമുട്ടൽ എന്നിവ കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും. ഇത്തരക്കാർ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലും കഴിക്കാൻ ശ്രമിക്കുക. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ബയോഫ്ളേവനോയിഡുകൾ ആസ്ത്മ, വില്ലൻ ചുമ പോലുള്ള രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കാറുണ്ട്.

Read also: ഹൃദയതാളങ്ങൾ കീഴടക്കി രാജേഷ് ചേർത്തലയുടെ ശ്രീരാഗമോ..; ആരും മതിമറന്ന് ഇരുന്നുപോകും ഈ വേണുനാദത്തിന് മുന്നിൽ

വെളുത്തുള്ളി, തൈര്, ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങൾ ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണം എന്നിവ ആസ്ത്മ രോഗികൾക്ക് പൊതുവെ ദോഷം ചെയ്യുന്ന ഭക്ഷണങ്ങളാണ്. ആസ്ത്മ രോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണമാണ് പ്രോസസ്ഡ് ഭക്ഷണങ്ങൾ.

Read also: കഥയുടെ ഗന്ധർവൻ, പ്രണയം നെയ്തെടുത്ത കലാപ്രതിഭ; പത്മരാജന്റെ ഓർമ്മയിൽ…

പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതാണ് ആസ്ത്മ രോഗികൾക്ക് നല്ലത്. നട്സും ഇത്തരക്കാർ കഴിക്കുന്നത് വളരെ നല്ലതാണ്. ഇരുന്ന് ജോലിചെയ്യുന്നവരിലും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Story Highlights:Avoid these foods if you have asthma