ആയിരമടി ഉയരത്തിലുള്ള ഗോവണിപ്പടികടന്നാൽ ഈ മനോഹരയിടത്തിലെത്താം; ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ബ്ലൂ മൗണ്ടൻസ്

January 13, 2021
Beauty of Blue Mountains in Australia

യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള ബ്ലൂ മൗണ്ടൻസ്. പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന സുന്ദരമായ കാഴ്ചകളാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഇവിടേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.

ഇവിടെ സ്ഥിതിചെയ്യുന്ന വലിയ മൂന്ന് പാറകളാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രീ സിസ്റ്റേഴ്സ് അഥവാ മൂന്ന് സഹോദരിമാർ എന്നാണ് ഈ പാറക്കൂട്ടങ്ങൾ അറിയപ്പെടുന്നത്. മീഹ്നി, വിമല, ഗുന്നെഡൂ എന്നിങ്ങളെയാണ് ഈ മൂന്ന് സഹോദരിമാരുടെയും പേരുകൾ. പ്രകൃതിയിൽ നടക്കുന്ന രാസപരിണാമങ്ങളുടെ ഫലമായി ഉണ്ടായതാണ് ബ്ലൂ മൗണ്ടൻസ് എന്നാണ് പറയപ്പെടുന്നത്.

Read also: ഇന്നസെന്റിന്റെ കഥയിൽ പ്രിയദർശന്റെ സംവിധാനം; മണിരത്നത്തിന്റെ ‘നവരസ’യിൽ ഹാസ്യ ചിത്രമായി ‘സമ്മർ ഓഫ് 92’

സ്റ്റീലും കല്ലും കൊണ്ട് നിർമ്മിച്ച പടികൾ കടന്നുവേണം ഇവിടേക്ക് എത്തപ്പെടാൻ. ജയന്റ് സ്റ്റെയർവേ എന്ന ഗോവണിയിലൂടെയാണ് ഇവിടേക്ക് പോകുന്നത്. ഇവിടെ എത്തുന്ന വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതും ഈ ഗോവണിപ്പടികളാണ്. ഏകദേശം ആയിരമടി ഉയരത്തിലേക്കാണ് ഈ ഗോവണിപ്പടികൾ കയറിച്ചെല്ലുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ ഗോവണിപ്പടികൾ നിർമിച്ചത്. ഇതോടെ ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു.

Story Highlights: Beauty of Blue Mountains in Australia