ആദ്യം വേർപ്പടുത്തി, പിന്നെ ചേർത്തുനിർത്തി; കൊവിഡ് കാലത്തെ വേദനയായി മറ്റൊരു ചിത്രവും

January 15, 2021
covid-

കൊവിഡ് മഹാമാരി സൃഷ്ടിച്ച വേദനയിൽ നിന്നും കരകയറിയിട്ടില്ല ലോകജനത. മാസങ്ങളായി കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. ലോകം മുഴുവൻ പടർന്ന് പന്തലിച്ച കൊറോണയെ തുരത്താനായി കൊവിഡ് വാക്സിൻ എത്തിയത് ആശ്വാസം പകരുന്ന വാർത്തയാണ്. എന്നാൽ കൊവിഡ് കാലത്തെ റ്റൊരു വേദനയായി മാറുകയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലായ ഒരു ചിത്രം.

കഴിഞ്ഞ അമ്പത് വർഷങ്ങളായി പരസ്പരം സ്നേഹിച്ചും പങ്കുവെച്ചും കഴിഞ്ഞവരാണ് ഗാരി ജരെറ്റും ഭാര്യ ബാർബരയും. എന്നാൽ അടുത്തിടെയാണ് കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരെയും രണ്ടു വാർഡുകളിയാക്കി അഡ്മിറ്റ് ചെയ്തു.

ബാർബരയുടെ ആരോഗ്യസ്ഥിതി വഷളായതോടെ ഇത്രയും വർഷം ഒന്നിച്ച് ജീവിച്ച ഇരുവരെയും ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തോന്നിയ ആശുപത്രി അധികൃതർ സ്നേഹം നിറഞ്ഞ ഒരു സാഹസത്തിന് മുതിർന്നു. രണ്ടു വാർഡുകളിൽ ആയിരുന്ന ഒരുവരെയും ഒരു മുറിയിലേക്ക് മാറ്റി. കുറച്ച് സമയം ഒന്നിച്ചിരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. ഇത്തരത്തിൽ ഇരുവരും ഒന്നിച്ചിരുന്ന് ചിത്രമാണ് സോഷ്യൽ ഇടങ്ങളിലും ശ്രദ്ധ നേടുന്നത്.

Read also:ചിരികൊണ്ട് ചരിത്രമെഴുതിയ ‘കോമഡി ഉത്സവം’ വീണ്ടുമെത്തുമ്പോൾ ഇനി പ്രേക്ഷകർക്കും ഭാഗമാകാം

അബോധവസ്ഥയിലായിരുന്ന ബാർബര തന്റെ പ്രിയതമന്റെ സാമീപ്യം തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് ആശുപത്രി ജീവനക്കാരും ഗാരി ജരെറ്റിന്റെ കുടുംബവും. ഇത്രയും വർഷം ഒന്നിച്ചു ജീവിച്ച ഇരുവർക്കും നൽകിയ ഏറ്റവും മികച്ച സമ്മാനമാണ് ഈ കൂടിച്ചേരലിലൂടെ ആശുപത്രി ജീവനക്കാർ ഒരുക്കിയിരിക്കുന്നത് എന്നാണ് കുടുംബവും പറഞ്ഞത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായ ബാർബരയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കുടുംബാംഗങ്ങൾ.

Story Highlights:Covid old couples photo goes viral