ദിലീഷ്- ഫഹദ് കൂട്ടുകെട്ടിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രത്തിനായി ആവേശത്തോടെ ആരാധകർ; ‘ജോജി’ ചിത്രീകരണം പൂർത്തിയായി

joji packup

ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രങ്ങൾ മലയാളികൾക്ക് ആവേശമാണ്. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജോജി’. ദിലീഷ് പോത്തൻ സംവിധാനം നിർവഹിക്കുന്ന ‘ജോജി’ ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കർ ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, എഡിറ്റിങ് കിരൺ ദാസ്. ചിത്രം നിർമിക്കുന്നത് ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയാറുള്ള വ്യക്തിയാണ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു. ചിത്രത്തിന് വേണ്ടി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. അതിന് ശേഷം താരം മുഖ്യകഥാപാത്രമാകുന്ന ‘ജോജി’ എന്ന ചിത്രത്തിന് വേണ്ടിയും താരം മേക്കോവർ നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരീരഭാരം കുറിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: പാപ്പിയമ്മയ്ക്ക് വീടൊരുങ്ങും; ഫോട്ടോഷൂട്ട് മാറ്റിമറിച്ച ജീവിതം

‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ജോജി’. അഭിനേതാവായും സംവിധായകനായും മലയാളികളുടെ പ്രിയങ്കരനായി മാറിയ ദിലീഷ് പോത്തൻ ചിത്രങ്ങളെ ഇരുകൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ഇപ്പോഴിതാ താരത്തിന്റെ മൂന്നാമത്തെ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ രണ്ട് ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സിനിമകളാണ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Joji pack up

Posted by Dileesh Pothan on Tuesday, January 12, 2021

Story Highlights: fahadh faasil Dileesh pothan joji shooting completed