ചേതനയറ്റ് ആന; തുമ്പിക്കൈയിൽ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് ഉദ്യോഗസ്ഥൻ, ഹൃദയഭേദകം ഈ കാഴ്ച

forester bids emotional goodbye to dead elephant

പ്രിയപ്പെട്ടവരുടെ പെട്ടന്നുള്ള വിയോഗം പലപ്പോഴും ഹൃദയഭേദകമാണ്. അത് മനുഷ്യനായാലും മൃഗമായാലും വേദന വലുതാണ്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളെ മുഴുവൻ കണ്ണീരിലാഴ്ത്തുകയാണ് മരണമടഞ്ഞ ആനയുടെ തുമ്പികൈയിൽ കെട്ടിപ്പിടിച്ച് കരയുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീഡിയോ. ഇരുവരും തമ്മിൽ ഒരുപാട് കാലത്തെ പരിചയമൊന്നുമില്ലെങ്കിലും ആനയുടെ ചേതനയറ്റ ശരീരത്തിന് മുൻപിൽ വിതുമ്പുന്ന ഒരു മനുഷ്യന്റെ വീഡിയോ ഇതിനോടകം രാജ്യമെങ്ങും ചർച്ചയായി കഴിഞ്ഞു.

ഗുരുതര പരിക്കുകളോടെ തമിഴ്നാട് വനംവകുപ്പിന് ലഭിച്ചതാണ് ഈ ആനയെ. ആനയെ ശുശ്രൂഷിക്കാനുള്ള ചുമതല ഈ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പരമാവധി ശ്രമിച്ചെങ്കിലും ആനയുടെ ജീവൻ രക്ഷിക്കാൻ ഇവർക്കായില്ല. മരണമടഞ്ഞ ആനയെ സംസ്കരിക്കുന്നതിനായി ലോറിയിൽ കയറ്റി കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് പുറത്തേക്ക് കിടന്ന ആനയുടെ തുമ്പിക്കൈയിൽ കെട്ടിപ്പിടിച്ച് ഉദ്യോഗസ്ഥൻ വിങ്ങിപൊട്ടിയത്.

Read also:ആശുപത്രിക്കിടക്കയിൽവെച്ച് വിവാഹം, ശേഷം വെന്റിലേറ്ററിലേക്ക്; കൊവിഡ് വാർഡിലെ അതിജീവനത്തിന്റെ കഥ

തമിഴ്നാട് മുതുമലൈ ടൈഗർ റിസർവിലെ എലിഫന്റ് ക്യാമ്പിലെ ദൃശ്യങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ഹൃദയം തകർക്കുന്ന കാഴ്ചയായി മാറിയിരിക്കുന്നത്. അതേസമയം വീഡിയോ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി ആനപ്രേമികളാണ് ദുഃഖമറിയിച്ച് രംഗത്തെത്തിയത്.

Story Highlights: forester bids emotional goodbye to dead elephant