ഇടവേളയ്ക്ക് ശേഷം ജി വേണുഗോപാല്‍ മലയാള സിനിമയ്ക്കായി പാടുന്നു

G Venugopal back into playback singing

കേട്ടുമതിവരാത്ത പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗായകനാണ് ജി വേണുഗോപാല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ജി വേണുഗോപാലിന്റെ സ്വരമാധുരിയില്‍ മലയാള ചലച്ചിത്ര ആസ്വാദകരിലേയ്ക്ക് ഒരു ഗാനം എത്തുന്നു. കാണെക്കാണെ എന്ന ചിത്രത്തിലേതാണ് ഈ പാട്ട്.

ഉയരെ എന്ന ചിത്രത്തിനു ശേഷം മനു അശോകന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാണെക്കാണെ. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: പാചകം മുതല്‍ ഭരണം വരെ സ്ത്രീകള്‍; ഈ ഗ്രാമം അല്‍പം വ്യത്യസ്തമാണ്

ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്. ആല്‍ബി ആന്റണിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ടി ആര്‍ ഷംസുദ്ദീന്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നു.

Story highlights: G Venugopal back into playback singing