‘താങ്ങാനാകുന്ന ചിലവിൽ കാൻസർ പരിചരണത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചയാൾ’- ഡോക്ടർ ശാന്തയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് നടി ഗൗതമി

അന്തരിച്ച കാൻസർ ചികിത്സ വിദഗ്‌ധ ഡോക്ടർ വി ശാന്തയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് നടി ഗൗതമി.സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്ന തരത്തിലുള്ള കാൻസർ ചികിത്സ ചിലവിന് വേണ്ടി പ്രവർത്തിച്ച ഡോകടർ ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നെന്നാണ് ഗൗതമി കുറിക്കുന്നത്. കാൻസർ രോഗത്തെ അതിജീവിച്ച താരമാണ് ഗൗതമി.

‘ഡോക്ടർ ശാന്ത..താങ്ങാനാകുന്ന ചിലവിൽ കാൻസർ പരിചരണത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചയാൾ. ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി. നിസ്വാർഥവും ഏക മനസോടെയും അർപ്പണ മനോഭാവം പുലർത്തിയ അവർ ബാക്കിവയ്ക്കുന്ന ഐതിഹാസിക പാരമ്പര്യം വരും തലമുറകളെ പ്രചോദിപ്പിക്കും. അവർക്കൊപ്പമുണ്ടാകാൻ സാധിച്ചത് ബഹുമതിയായി കണക്കാക്കുന്നു’- ഗൗതമിയുടെ വാക്കുകൾ.

Read More: ദേ ഈ കുട്ടിയാണ് മലയാളികളുടെ മനം കവര്‍ന്ന ഇതിഹാസ നടന്‍

ഡോക്ടർ ശാന്തയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഗൗതമി പങ്കുവെച്ചിട്ടുണ്ട്. കാൻസർ പരിചരണ രംഗത്തെ വിദഗ്ധയും അഡയാർ കാൻസർ ഇന്സ്ടിട്യൂട്ടിന്റെ മേധാവിയും മുതിർന്ന ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ ശാന്ത തിങ്കളാഴ്ച്ച പുലർച്ചെയാണ് അന്തരിച്ചത്. ആറു പതിറ്റാണ്ടു മുൻപ് കാൻസർ ഇന്സ്ടിട്യൂട്ടിൽ ഒരു റസിഡന്റ്റ് മെഡിക്കൽ ഓഫീസറായാണ് ഡോക്ടർ ശാന്ത ജോയിൻ ചെയ്തത്.പത്മശ്രീ, പത്മഭൂഷൺ മഗ്‌സെസെ പുരസ്‌കാരം മുതലായവ കരസ്ഥമാക്കിയിരുന്നു.

Story highlights- gouthami about cancer specialist doctor santha