ചുണ്ടിലെ കറുപ്പും നിറം മങ്ങലും മാറ്റാൻ ഫലപ്രദമായ നാടൻ പ്രതിവിധി

January 19, 2021

ഇരുണ്ടതും മങ്ങിയതുമായ ചുണ്ടുകൾ എല്ലാവരിലും കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. സൂര്യപ്രകാശം, അനാരോഗ്യകരമായ ഭക്ഷണക്രമം, സമ്മർദ്ദം, നിർജ്ജലീകരണം, പൊടി, ചായയുടെ ഉപയോഗം, കോഫി- കാർബണേറ്റഡ് പാനീയങ്ങൾ, ചുണ്ടിന്റെ തൊലി കളയുന്ന ശീലം, അമിതമായ മേക്കപ്പ് വസ്‌തുക്കളുടെ ഉപയോഗം എന്നിവയൊക്കെയാണ് ചുണ്ടിന്റെ നിറം നഷ്ടമാകുന്നതിനും കറുക്കുന്നതിനും കാരണം. അധരങ്ങൾ‌ അതിലോലമാണ്. ചുണ്ടുകൾ മൃദുവായി തിളക്കത്തോടെ നിലനിർത്തുന്നതിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. വീട്ടിൽ തന്നെ ചുണ്ടിന്റെ പ്രശ്നങ്ങൾ ലളിതമായി പരിഹരിക്കാം.

ബദാം അല്ലെങ്കിൽ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് ഇരുണ്ട ചുണ്ടുകളെ മൃദുവും തിളക്കമുള്ളതുമാക്കി മാറ്റും. എണ്ണ ചുണ്ടുകളിൽ പുരട്ടി ഒരു മിനുട്ട് മസാജ് ചെയ്യണം. അത് രാത്രി മുഴുവൻ ചുണ്ടിൽ സൂക്ഷിക്കണം.
വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ ഉണ്ട്. അത് ചുണ്ടുകളെ ജലാംശം മൃദുവാക്കുന്നു.

മുടി, ചർമ്മം, ശരീരം, അലർജി മുതലായ ഒന്നിലധികം കാര്യങ്ങൾക്ക് ഗുണകരമായ ഒന്നാണ് കറ്റാർവാഴ.
ചുണ്ടുകൾ മൃദുവും മിനുസമാർന്നതുമായി നിലനിർത്താനും ചുണ്ടുകളിലെ മുറിവ് വേഗത്തിൽ ഉണക്കാനും കറ്റാർവാഴ സഹായിക്കും.

നാരങ്ങയും തേനും വളരെ മികച്ച രീതിയിൽ ചുണ്ടിന്റെ നിറവ്യത്യാസം പരിഹരിക്കും. ചുണ്ടുകളിൽ നിന്ന് മൃതചർമ്മകോശങ്ങളെ നീക്കംചെയ്യാൻ സഹായിക്കുന്ന ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ. ചുണ്ടിൽ ജലാംശം നിലനിർത്താൻ തേനും സഹായിക്കുന്നു.

കുക്കുമ്പറിനും ബീറ്റ്റൂട്ടിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ചുണ്ടുകളെ ആരോഗ്യമുള്ളതും നല്ല നിറമുള്ളതാക്കിയും നിലനിർത്തും. കുക്കുമ്പർ ചുണ്ടുകൾക്ക് അവശ്യ പോഷകങ്ങൾ നൽകുകയും വരൾച്ചയും പൊട്ടലും നീക്കം ചെയ്യുകയും ചെയ്യും. ചുണ്ടുകളിൽ നിന്ന് പിഗ്മെന്റേഷൻ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.തണുത്ത വെള്ളരി അല്ലെങ്കിൽ ബീറ്റ്റൂട്ട് കഷ്ണം ചുണ്ടിൽ തടവുന്നത് ശീലമാക്കുക.

Story highlights- how to get rid of dark lips