ബോളിവുഡിന്റെ പ്രിയതാരങ്ങളായ ഋത്വിക് റോഷനും ദീപിക പദുകോണും ഒന്നിക്കുന്നു; സിദ്ധാർഥ് ആനന്ദിന്റെ ‘ഫൈറ്റർ’ ഉടൻ

hrithik-roshan-deepika-padukone

ബോളിവുഡിന്റെ പ്രിയതാരങ്ങളാണ് ഋത്വിക് റോഷനും ദീപിക പദുകോണും. ഇരുവരുടെയും ചിത്രങ്ങൾക്ക് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർക്ക് ആശ്വാസമാകുകയാണ് ബോളിവുഡിൽ നിന്നും എത്തുന്ന വാർത്ത. സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ ‘ഫൈറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. 2021 സെപ്തംബറിൽ ഫൈറ്റർ പുറത്തിറങ്ങും എന്നാണ് സൂചന.

അതേസമയം ഋത്വിക് റോഷനെ മുഖ്യകഥാപാത്രമാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ബാങ് ബാങ്, വാർ തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അഭിനേതാവായും ഡാൻസറായുമൊക്കെ വെള്ളിത്തിരയിൽ തിളങ്ങുന്ന ഋത്വിക് റോഷന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരം ഹോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സ്പൈ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഹോളിവുഡ് ചിത്രത്തിലാണ് താരം വേഷമിടുന്നത്. മൾട്ടി മില്യൺ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ ഒഡീഷനിലൂടെയാണ് താരത്തെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ‘കൃഷ്- 4’ എന്ന ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read also:ഇലകളിൽ വിരിഞ്ഞ താരങ്ങൾ; ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി അക്ഷയ

1980- ൽ പുറത്തിറങ്ങിയ ‘ആശ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഋത്വിക് റോഷൻ സിനിമയിൽ പ്രവേശിച്ചത്. പിന്നീട് കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ഒരു മുൻ നിര ബോളിവുഡ് നടന്മാരിൽ ഒരാളാക്കുകയും ചെയ്തു. ഇപ്പോൾ വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ഋത്വിക് റോഷൻ.

Story Highlights:hrithik roshan and deepika starring together