ലളിതമായ മാർഗത്തിലൂടെ മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാം

January 10, 2021

ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മെ പലപ്പോഴും അലട്ടാറുണ്ട്. പ്രത്യേകിച്ച് വെയില്‍ ഏല്‍ക്കുമ്പോള്‍. വെയിലേറ്റു മങ്ങാതെ സൗന്ദര്യത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അധികസമയം കളയേണ്ടിവരിക എന്നതും പലര്‍ക്കും പ്രയാസകരമാണ്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഒരു ഐസ് ക്യൂബ് മതി. കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ അത്ര നിസ്സാരക്കാരനല്ല ഐസ് ക്യൂബ്.

അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. അതേസമയം ഐസ് ക്യൂബ് ഉപയോഗിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധയും ആവശ്യമാണ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്ക്കേണ്ടത്. ഐസ് ക്യൂബ് നേരിട്ട് ഉരയ്ക്കുന്നത് ചര്‍മ്മത്തിനു അത്ര നല്ലതല്ല. മാത്രമല്ല ഇത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തേക്കാം.

ചര്‍മ്മം നന്നായി വൃത്തിയാക്കിയതിന് ശേഷമാണ് ഐസ് ക്യൂബ് ഉപയോഗിക്കേണ്ടത്. മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നതിനും ഐസ് ക്യൂബ് ഉത്തമമാണ്. മുഖത്തെ തടിപ്പും പാടുകളും മാറ്റുന്നതിനും ഐസ് ക്യൂബ് ഉപയോഗിക്കാം. മുഖക്കുരുവിന്റെ പ്രശ്നമുള്ളവര്‍ ഇടയ്ക്ക് തുണിയില്‍ പൊതിഞ്ഞ ഐസ് ക്യൂബ് മുഖക്കുരു ഉള്ള ഭാഗത്ത് അല്‍പ സമയം വയ്ക്കുന്നത് മുഖക്കുരുവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

Read also:അഞ്ചാം പാതിരായ്ക്ക് രണ്ടാം ഭാഗമോ; ‘ആറാം പാതിരാ’ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ത്രെഡിങിനും വാക്സിങിനുമൊക്കെ ശേഷവും ഐസ് ക്യൂബ് ഉപയോഗിക്കുന്നത് നല്ലതാണ്. അതേസമയം ഐസ് ക്യൂബ് അധികനേരം ചര്‍മ്മത്തില്‍ ഉരയ്ക്കാനോ വയ്ക്കാനോ പാടില്ല. ശുദ്ധജലം ഉപയോഗിച്ച് തയാറാക്കുന്ന ഐസ് ക്യൂബാണ് ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ ഉത്തമം.

Story highlights: