‘സ്റ്റീഫൻ ദേവസീ…നിങ്ങൾ തീർന്നു’; മകന്റെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് കൈലാസ് മേനോൻ

അച്ഛന്റെ കൈയിലിരുന്ന് വളരെ രസകരമായി കീബോർഡിൽ തൊട്ട് ശബ്ദമുണ്ടാക്കുന്ന കുഞ്ഞുമകന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. സംഗീത സംവിധായകൻ കൈലാസ് മേനോനും മകൻ സമന്യു രുദ്രയുമാണ് വീഡിയോയിലെ താരങ്ങൾ. മലയാളികളുടെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാളാണ് കൈലാസ് മേനോൻ. സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായ കൈലാസ് മേനോൻ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.

കീബോർഡ് വായിക്കുന്ന മകൻ സമന്യു രുദ്രയുടെ വീഡിയോയാണ് കൈലാസ് മേനോൻ പങ്കുവെച്ചിരിക്കുന്നത്. കീ ബോർഡ് വായിക്കുന്ന മകന്റെ വീഡിയോയ്ക്ക് കൈലാസ് മേനോൻ നൽകിയ അടിക്കുറിപ്പും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ‘സ്റ്റീഫൻ ദേവസി, നിങ്ങൾ തീർന്നു’ എന്നാണ് വീഡിയോയ്ക്ക് കൈലാസ് മേനോൻ നൽകിയ അടിക്കുറിപ്പ്. അതേസമയം സംഗീതലോകത്തെ ഉൾപ്പെടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തുന്നത്.

മകന്റെ ചിത്രവും വീഡിയോകളും കൈലാസ് മേനോൻ നേരത്തേയും പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂനിയർ കൈലാസിനും നല്ല സംഗീതജ്ഞാനമുണ്ടെന്നാണ് മിക്കവരുടേയും അഭിപ്രായം.

Read also:ഇന്റര്‍നാഷ്ണല്‍ ലുക്ക്; പക്ഷെ സംഗതി ‘മ്മ്‌ടെ കോയിക്കോടാണ്’: വൈറലായ ആ ചിത്രങ്ങള്‍ക്ക് പിന്നില്‍

2015–ൽ ആണ് കൈലാസ് മേനോനും അവതാരകയും അഭിഭാഷകയായ അന്നപൂർണ ലേഖയും വിവാഹിതരായത്. കഴിഞ്ഞ ആഗസ്റ്റ് 17 നാണ് കൈലാസ് മേനോന് കുഞ്ഞുണ്ടായത്.