കള അതിഗംഭീര അഭിനയ മികവില്‍ ടൊവിനോ തോമസ്; ശ്രദ്ധ നേടി ‘കള’ ടീസര്‍ ടീസര്‍

Kala Official Teaser

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കള. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മികച്ച പശ്ചാത്തല സംഗീതവും ടീസറിന്റെ മാറ്റുകൂട്ടുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അതേസമയം രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ടൊവിനോയെ നായകനാക്കി പുതിയ ചിത്രവുമായി രോഹിത് വി എസ് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും ചെറുതല്ല. പ്രേക്ഷക പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ടീസറും.

Story highlights: Kala Official Teaser 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.