റിലീസിനൊരുങ്ങി കീർത്തി സുരേഷ് ചിത്രം; ‘രംഗ് ദേ’ ഉടൻ

January 14, 2021

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. താരത്തിന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ‘രംഗ് ദേ’യാണ് താരത്തിന്റേതായി അണിയറയിൽ പൂർത്തിയായ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മാർച്ച് 26 ന് ചിത്രം റിലീസ് ചെയ്യും. സിനിമ ചിത്രീകരണത്തിനിടെയിലെ രസകരമായ വിശേഷങ്ങളും താരം നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിലൂടെയാണ് സിനിമയുടെ റിലീസ് തിയതി വ്യക്തമാകുന്നത്. നിതിൻ നായകനാകുന്ന സിനിമ ദുബായിലാണ് ചിത്രീകരിച്ചത്.

അതേസമയം മഹേഷ് ബാബുവിനോപ്പം തെലുങ്ക് ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുന്ന കീർത്തി സുരേഷിൻറെ വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത് എന്നാണ് സൂചന.

‘ഗുഡ് ലക്ക്’, ‘സഖി’, ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘ആദിപുരുഷ്’, തുടങ്ങി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.

Read also:ജഗതിയെ പൊട്ടിച്ചിരിപ്പിച്ച് ഒരു അപ്പൂപ്പനും അമ്മൂമ്മയും- ഹൃദ്യമായ വീഡിയോ

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.

Story Highlights: keerthy suresh rangdhe release