‘നിങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ക്കും ഇഷ്ടം’: വൈറലായി ‘കാക്കിക്കുള്ളിലെ ക്രിക്കറ്റര്‍’

Kerala Police Playing Cricket Viral Video

സൈബര്‍ ഇടങ്ങളില്‍ സജീവമാണ് കേരളാ പൊലീസ്. രസകരങ്ങളായ ട്രോളുകളിലൂടെയുള്ള കേരളാ പൊലീസിന്റെ ബോധവല്‍ക്കരണങ്ങള്‍ സംസ്ഥാനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പോലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുകയാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു വീഡിയോ.

ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് വീഡിയോയില്‍. ഒരു ഗ്രൗണ്ടില്‍ യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ എന്‍ഡ്രി. പിന്നെ അവര്‍ക്കൊപ്പം കൂടി.

Read more: വളര്‍ത്തുമൃഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ദ്വീപില്‍ ആകെയുള്ളത് ഒരു പൂച്ച; ഇത് കേഷയുടെ കഥ

ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം കാക്കിക്കുള്ളിലെ ക്രിക്കറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ വീഡിയോ വൈറലായി. നിങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ക്കും ഇഷ്ടം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

Story highlights: Kerala Police Playing Cricket Viral Video