തരംഗം സൃഷ്ടിച്ച് റോക്കി ഭായ്- റെക്കോർഡുകൾ ഭേദിച്ച് കെ ജി എഫ്; ചാപ്റ്റർ 2 ടീസർ

കന്നഡ സിനിമാലോകത്ത് ചരിത്രം രചിച്ച ചിത്രമാണ് കെ ജി എഫ്. സ്വർണഖനിയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. യാഷിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് കെ ജി എഫ്; ചാപ്റ്റർ 2 ടീസർ പുറത്തുവിട്ടത്. ഇപ്പോഴിതാ, ടീസർ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടീസർ 120 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. 6 മില്യണ്‍ ലൈക്കുകളും നാലര ലക്ഷത്തോളം കമന്റുകളുമാണ് ടീസറിന് ഇതിനോടകം ലഭിച്ചത്.

പുറത്തിറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ കെ‌ജി‌എഫ് 2 ടീസർ ഇന്ത്യയിലെ ഒന്നാം നമ്പർ ട്വിറ്റർ ട്രെൻഡായി മാറുകയും ചെയ്തു. യാഷിനു പുറമേ, കെ ജി എഫ്;ചാപ്റ്റർ 2ൽ ശ്രീനിധി ഷെട്ടിയും വേഷമിടുന്നു. ഒന്നാം ഭാഗത്തിലും ശ്രീനിധി ആയിരുന്നു നായിക. സ്വർണ ഖനിയുടെ അവകാശിയെ കൊല്ലാൻ നിയോഗിക്കപ്പെട്ട റോക്കിയുടെ കഥയാണ് യാഷും ശ്രീനിധി ഷെട്ടിയും താരങ്ങളാകുന്ന കെജിഎഫ് 2 പങ്കുവയ്ക്കുന്നത്.

മാത്രമല്ല, രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. പ്രകാശ് രാജ്, സോനു ഗൗഡ എന്നിവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്ത പ്രശാന്ത് നീലാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

Read More: ‘ഇഷ്‌ക്’ തെലുങ്ക് റീമേക്കിൽ നായികയായി പ്രിയ വാര്യർ

അതേസമയം, പ്രതീക്ഷിച്ചതിലും നേരത്തെ ടീസർ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. നായകനായ യാഷിന്റെ 35-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ടീസർ പിറന്നാൾ ദിനത്തിൽ രാവിലെ 10:16ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ടീസർ പുറത്തുവിടുകയായിരുന്നു.

Story highlights- kgf chapter 2 teaser record