കിം കിം ചലഞ്ചിന് ഇതിലും മികച്ചൊരു ക്യൂട്ട് വേര്‍ഷനില്ല: വൈറല്‍ വീഡിയോ

Kim Kim Challenge by Shyamalamma

മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടാണ് ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലെ കിം കിം എന്നു തുടങ്ങുന്ന ഗാനം. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ രസികന്‍ ആലാപനം ഗാനത്തെ കൂടുതല്‍ സ്വീകാര്യമാക്കി. പാട്ട് ഹിറ്റായതോടെ മഞ്ജു വാര്യരുടെ രസികന്‍ ഡാന്‍സും വൈറലായി. പിന്നാലെ കിം കിം ചലഞ്ച് ഏറ്റെടുത്തവരും ഏറെയാണ്. സമൂഹമാധ്യങ്ങളില്‍ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ശ്രദ്ധ നേടുകയാണ് കിം കിം ചലഞ്ചിന്റെ ഒരു ക്യൂട്ട് വേര്‍ഷന്‍.

മനോഹരമായ നടനവൈഭവത്തിലൂടെ സൈബര്‍ ഇടങ്ങളുടെ ഹൃദയംകീഴടക്കിയ ശ്യാമളാമ്മയാണ് കിം കിം പാട്ടിന് രസികന്‍ ഭാവപ്രകടനത്തിലൂടെ നൃത്തവുമായെത്തിയത്. പ്രശസ്ത കൊറിയോഗ്രാഫര്‍ ബിജു ധ്വനിതരംഗിന്റെ മാതാവാണ് ഇവര്‍. സൈബര്‍ലോകത്ത് ഇതിനോടകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു ശ്യാമളാമ്മയുടെ ഈ നൃത്ത വീഡിയോ.

Read more: ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കാന്‍ മാസ്റ്ററിലെ ഗാനങ്ങള്‍

മുഖത്ത് ഭാവങ്ങള്‍ വിരിയിച്ചുകൊണ്ടാണ് ഈ മുത്തശ്ശിയമ്മയുടെ നൃത്തം എന്നതും ശ്രദ്ധേയമാണ്. മുമ്പും പലതവണ ശ്യാമളാമ്മയുടെ നൃത്തവീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

കലയ്ക്ക് പ്രായമെന്ന ഒന്നില്ല. അതുകൊണ്ടുതന്നെ കലയെ ഹൃദയത്തോട് ചേര്‍ത്തു സ്നേഹിക്കുന്നവര്‍ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറുള്ളതും. കുരുന്നുകളും പ്രായമേറിയവരുമൊക്കെ മികവാര്‍ന്ന കലാവൈഭവം കൊണ്ട് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കലാപ്രകടനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്.

Story highlights: Kim Kim Challenge by Shyamalamma