മൂന്നാം വയസ്സില്‍ സിനിമയിലെത്തിയ മഹേന്ദ്രന്‍ മാസ്റ്ററിലെ കുട്ടി ഭവാനിയായി കൈയടി നേടുമ്പോള്‍

January 15, 2021
Mahendran as Kutty Bhavani in Master

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് മാസ്റ്റര്‍. കൊവിഡ് 19 മഹാമാരി മൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായി. വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ചെത്തിയ ചിത്രം ബോക്‌സ്ഓഫീസ് കളക്ഷനിലും ഏറെ മുന്നിലാണ്. ചിത്രത്തിലെത്തിയ ഓരോ കഥാപാത്രങ്ങളുടേയും അഭിനയമികവും എടടുത്തുപറയേണ്ടതുണ്ട്.

ഇതിലൊന്നാണ് കുട്ടി ഭാവനിയായി എത്തിയ മഹേന്ദ്രന്‍ എന്ന നടന്‍. വിജയ് സേതുപതിയുടെ ഭവാനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മഹേന്ദ്രന്‍ അവിസ്മരണീയമാക്കിയത്. ഭവാനി എന്ന കൊടും വില്ലനിലേയ്ക്കുള്ള പരിവര്‍ത്തനം തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത ഏറ്റുവാങ്ങുമ്പോള്‍ ആ അംഗീകാരം മഹേന്ദ്രന്‍ എന്ന നടനു കൂടി അവകാശപ്പെട്ടതാണ്. ലോകേഷ് കനകരാജിന്റെ സംവിധാന മികവില്‍ കുട്ടി ഭാവനിയില്‍ നിന്നും ഭവാനിയിലേയ്ക്കുള്ള മാറ്റം പ്രേക്ഷക മനസ്സുകളില്‍ ഇരച്ചു കയറുന്നു.

Read more: ചിരിച്ച് രസിച്ച് ഫഹദ് ഫാസിലും കൂട്ടരും; ഇനി ജോജിയുടെ വരവ്

ഇനി മഹേന്ദ്രന്‍ എന്ന അതുല്യ കലാകാരനെക്കുറിച്ച്. ഒരുപക്ഷെ മാസ്റ്റര്‍ എന്ന ചിത്രത്തിനു മുമ്പ് നൂറോളം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മഹേന്ദ്രന്‍ എന്ന നടന് തന്റെ നടനവൈഭവം ഇത്രമേല്‍ പുറത്തെടുക്കാന്‍ സാധിച്ച മറ്റൊരു ചിത്രമുണ്ടെന്നു തോന്നുന്നില്ല. കുട്ടി ഭവാനിയെ തീവ്രത തെല്ലും ചോരാതെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ താരത്തിന് സാധിച്ചു.

മൂന്നാം വയസ്സുമുതല്‍ സിനിമയിലെത്തിയതാണ് മഹേന്ദ്രന്‍. പതിനഞ്ച് വര്‍ഷത്തോളം സിനിമലോകത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത മഹേന്ദ്രന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് കുട്ടി ഭവാനി. മാസ്റ്റര്‍ എന്ന ചിത്രം കണ്ടിറങ്ങിയവര്‍ മഹേന്ദ്രനെ കുട്ടി ഭവാനി എന്ന് വിശേഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയ മികവു തന്നെയാണ് കൈയടി നേടുന്നത്.

Story highlights: Mahendran as Kutty Bhavani in Master