പാക്കപ്പ് പറഞ്ഞ് ‘ലളിതം സുന്ദരം’; മഞ്ജു വാര്യർ- ബിജു മേനോൻ ചിത്രം ഉടൻ

manju warrier movie lalitham sundaram wrap

ബിജു മേനോനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരിച്ച സിനിമ ഷൂട്ടിങ് പൂർത്തിയായി. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍ നായകനായ ‘ഒരായിരം കിനാക്കള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രമോദ് മോഹന്‍. 

2020 ഫെബ്രുവരിയില്‍ ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് വീണ്ടും ഫെബ്രുവരി 19 ന് ശക്തമായ കൊവിഡ് മാനദണ്ഡനങ്ങളോടെ സിനിമ ചിത്രീകരണം ആരംഭിച്ചു.

And it’s a wrap!!! ‘Lalitham Sundaram’ shooting successfully completed. #lalithamsundaram#manjuwarrierproductions #malayalamcinema

Posted by Anu Mohan on Tuesday, January 12, 2021

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. ‘ഇന്നലെ’, ‘പത്രം’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘പ്രണയ വർണങ്ങൾ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജുവും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Read also:ബീപാത്തുവിന്റെ ഓർമ്മകളിൽ ഒരു നാട്; പ്രിയപ്പെട്ട നായയ്‌ക്കായി ശിൽപം ഒരുക്കി നാട്ടുകാർ

‘ദി ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച മധു വാര്യർ വാണ്ടഡ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മധു വാര്യർ സിനിമയുടെ മിക്ക മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘സ്വലേ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് മധുവാര്യർ ആയിരുന്നു. ഇപ്പോൾ ‘ലളിതം സുന്ദര’ത്തിലൂടെ സംവിധാനത്തിലേക്കും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Story Highlights:manju warrier movie lalitham sundaram wrap