സ്ഫടികം പാട്ടിന് ഒരു മഞ്ജു വേർഷൻ; ഫ്‌ളവേഴ്സ് വേദിയിലെ ലാലേട്ടനൊപ്പമുള്ള രസകരമായ വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ

manju warrier

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്കായി ഫ്ളവേഴ്സ് ടിവി ഒരുക്കിയ ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്‍’ എന്ന പരിപാടി നിറഞ്ഞ മനസോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഫ്‌ളവേഴ്സ് വേദിയിലൂടെ നടനവിസ്മയം മോഹന്‍ലാല്‍ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ പരിപാടിയിൽ നിരവധി ചലച്ചിത്രതാരങ്ങളും പ്രമുഖരും ഒത്തുചേർന്നിരുന്നു. പ്രേക്ഷകർക്ക് ദൃശ്യവിസ്മയമൊരുക്കിയ പരിപാടിക്കിടെയിലെ ഒരു രസകരമായ പാട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ.

മലയാളികളുടെ ഇഷ്ടനായികയാണ് മഞ്ജു വാര്യർ. അഭിനയത്തിനപ്പുറം പാട്ടിലും നൃത്തത്തിലുമൊക്കെ പ്രാവീണ്യം തെളിയിച്ചതാണ് മഞ്ജു വാര്യർ. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ പാട്ടും മലയാളികൾ ഏറ്റെടുക്കാറുണ്ട്. എക്കാലത്തെയും സൂപ്പർഹിറ്റ് ചലച്ചിത്രം സ്ഫടികത്തിലെ പാട്ടുമായാണ് ലാലേട്ടന് മുന്നിൽ ഇത്തവണ മഞ്ജു വാര്യർ എത്തിയത്. പാട്ടിനിടെ മഞ്ജു വാര്യർ മോഹൻലാലിൻറെ കൈയിലെ കറുത്ത കണ്ണട ചോദിക്കുന്നതും അദ്ദേഹം അത് നൽകുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. രസകരമായ ഈ വീഡിയോ മഞ്ജു വാര്യരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Read also:ആദ്യം വേർപ്പടുത്തി, പിന്നെ ചേർത്തുനിർത്തി; കൊവിഡ് കാലത്തെ വേദനയായി മറ്റൊരു ചിത്രവും

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, മുകേഷ്, ഗോകുലം ഗോപാലൻ തുടങ്ങിയ പ്രമുഖരും മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോയിൽ എത്തിയിരുന്നു. നിരവധി സര്‍പ്രൈസുകളുടെ ഒരു ഘോഷയാത്ര കൂടിയായിരുന്നു കഴിഞ്ഞ ക്രിസ്‍മസ് ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ മൈജി ഉത്സവം വിത്ത് ലാലേട്ടന്‍ ഷോ.

Story Highlights:manju warrier sings mohanlal spadikam movie song