ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കാന്‍ മാസ്റ്ററിലെ ഗാനങ്ങള്‍

Master Jukebox Kannada

കൊവിഡ് 19 എന്ന മഹാമാരിക്ക് ശേഷം ചലച്ചിത്രമേഖല കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ തിയേറ്ററുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിയ്ക്കും. വിജയ് നാകനായെത്തുന്ന മാസ്റ്റര്‍ ആണ് നാളുകള്‍ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രം. അന്യ ഭാഷാ ചിത്രമാണെങ്കിലും ഇളയദളപതി വിജയ്-യുടെ ചിത്രമായതുകൊണ്ടുതന്നെ കാത്തിരിപ്പിലായിരുന്നു ചലച്ചിത്ര ആസ്വാദകര്‍.

അതേസമയം ചിത്രത്തിലെ പാട്ടുകള്‍ അടങ്ങിയ ജ്യൂക് ബോക്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കന്നഡയിലുള്ള പാട്ടുകളാണ് ഇവ. മികച്ച സ്വീകാര്യതയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചും മാസ്റ്ററിലെ ഗാനങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.

Read more: രചന, സംഗീതം, ആലാപനം കാക്കിക്കുള്ളിലെ കലാകാരന്മാര്‍; ശ്രദ്ധ നേടി കേരളാ പൊലീസിന്റെ പുതുവത്സര സന്ദേശഗാനം

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം പുതുമകളേറെയുള്ള ചിത്രമാണ് മാസ്റ്റര്‍ എന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ലീഷേകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Story highlights: Master Jukebox Kannada