മാസ്റ്ററിലെ മാസ് രംഗങ്ങള്‍ പിറന്നത് ഇങ്ങനെ: ശ്രദ്ധ നേടി മേക്കിങ് വീഡിയോ

Master Making Video

കൊവിഡ് 19 മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍മൂലം നിശ്ചലമായിരുന്ന തിയേറ്ററുകള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. മാസ്റ്റര്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിയ്ക്കുന്നതും. ശ്രദ്ധ നേടുകയാണ് മാസ്റ്ററിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ മേക്കിങ് വീഡിയോ.

ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവും അഭിനയവിസ്മയങ്ങളായ വിജയ്-യുടേയും വിജയ് സേതുപതിയുടേയും കഥാപാത്രങ്ങളുടെ പൂര്‍ണതയും മാസ്റ്റര്‍ എന്ന ചിത്രത്തെ മാസ് ആക്കുന്നു. ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും മുന്‍പേ സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ ഒന്നുണ്ട്; ക്ലീഷേകള്‍ പരമാവധി ഒഴിവാക്കി, പുതുമകള്‍ കൊണ്ടുവന്നിട്ടുള്ള ചിത്രമാണ് മാസ്റ്റര്‍ എന്ന്. ഈ വാക്കുകള്‍ ശരിയാണെന്ന് ചിത്രം കണ്ടിറങ്ങുന്നവര്‍ പറയും. എന്നാല്‍ ഒരു വിജയ് ചിത്രത്തിനുവേണ്ട എല്ലാ ചേരുവകളും ചിത്രത്തില്‍ വേണ്ടുവോളം ചേര്‍ത്തിട്ടുമുണ്ട്. ഇതുതന്നെയാണ് മാസ്റ്ററിനെ മാസ് ആക്കുന്നതും.

Read more: ‘നിങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ഞങ്ങള്‍ക്കും ഇഷ്ടം’: വൈറലായി ‘കാക്കിക്കുള്ളിലെ ക്രിക്കറ്റര്‍’

ജോണ്‍ ദുരൈ എന്ന ജെഡിയെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്നത്. ഭവാനി എന്ന വില്ലന്‍ കഥാപാത്രത്തെ വിജയ് സേതുപതിയും അവതരിപ്പിയ്ക്കുന്നു. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെഡിയും പാഠശാലയിലെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭവാനിയും തമ്മിലുള്ള പോരാട്ടവും ഒടുവില്‍ തിന്മയെ ചെറുത്ത് നന്മ കൈവരിക്കുന്ന വിജയവുമൊക്കെയാണ് മാസ്റ്ററിന്റെ കഥാപശ്ചാത്തലം.

Story highlights: Master Making Video 

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.