സിനിമയെ സ്നേഹിക്കുന്നവരുടെ കഥ പറഞ്ഞ് മോഹൻകുമാർ ഫാൻസ് ഒരുങ്ങുന്നു; ഉള്ളംനിറച്ച് ട്രെയ്‌ലർ

Mohankumar Fans Official Trailer

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘മോഹൻകുമാർ ഫാൻസ്’‌. പുതുമുഖം അനാർക്കലി നാസറാണ് ചിത്രത്തിലെ നായിക. ബോബി സഞ്ജയും ജിസ് ജോയിയും ചേർന്നാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമാക്കാരുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ‘പട’, ‘മറിയം ടെയ്‌ലേഴ്‌സ്’, ‘ഗിർ’ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ ഇനി വേഷമിടുന്നത്. ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച ‘നായാട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കുഞ്ചാക്കോ ബോബൻ മുൻപ് പങ്കുവെച്ചിരുന്നു. ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് നായാട്ടിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

Read also:ആഘോഷങ്ങൾക്ക് തുടക്കമിട്ട് മാസ്റ്ററിന് രാജകീയ വരവേൽപ്പ്- ആവേശത്തോടെ ആരാധകർ

അതേസമയം ‘നിഴൽ’ എന്ന ചിത്രവും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ നയൻതാരയ്ക്ക് ഒപ്പമാണ് കുഞ്ചാക്കോ ബോബൻ വേഷമിടുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്സി നിഴൽ. കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മിഥുൻ മാനുവൽ തോമസ് ചിത്രം അഞ്ചാം പാതിരായുടെ രണ്ടാം ഭാഗം ആറാം പാതിരാ എന്ന പേരിൽ താരത്തിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ്.

Story Highlights: Mohankumar Fans Official Trailer