‘മലയാള സിനിമയ്ക്ക്‌ ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ചതിന് സ്നേഹാദരങ്ങൾ’- മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

January 11, 2021

അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിൽ തിയേറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനമായിരിക്കുകയാണ്. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയിലാണ് തിയേറ്റർ തുറക്കാൻ ധാരണയായത്.

ഇപ്പോഴിതാ, മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ‘മലയാള സിനിമയ്ക്ക്‌ ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ’- എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

Read More: കാളക്കൂറ്റനൊപ്പം കൊമ്പുകോർത്ത് കമൽഹാസൻ; വർഷങ്ങൾക്ക് ശേഷം ചർച്ചയായി വിരുമാണ്ടി, ശ്രദ്ധനേടി മേക്കിങ് വീഡിയോ

സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മാത്രമല്ല തിയേറ്റർ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിക്കാൻ സാധിക്കൂ എന്നും നിബന്ധനയുണ്ട്. അതേസമയം, നിര്‍മ്മാതാക്കളുടെ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റിലീസ് ചെയ്യാനുള്ള 80 സിനിമകളുടെ നിർമാതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ചിത്രങ്ങളുടെ മുൻഗണന അനുസരിച്ച് റിലീസ് തീയതി തീരുമാനിക്കാനാണ് അടിയന്തിര യോഗം കൂടുന്നത്.

Story Highlights- mohanlal about theater opening