ദേ ഈ കുട്ടിയാണ് മലയാളികളുടെ മനം കവര്‍ന്ന ഇതിഹാസ നടന്‍

Mohanlal Childhood Image with Family

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം, മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം വിശേഷിപ്പിക്കുമ്പോള്‍ ഈ വിശേഷണങ്ങള്‍ക്കെല്ലാം പരിപൂര്‍ണ്ണ യോഗ്യനാണ് മോഹന്‍ലാല്‍ എന്ന് പറയാതിരിക്കാനാവില്ല. സിനിമയില്‍ അഭിനയ വിസ്മയമൊരുക്കുന്ന മോഹന്‍ലാലിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് സൈബര്‍ ഇടങ്ങളിലെ ഫാന്‍പേജുകളില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അച്ഛനും അമ്മയും സഹോദരനുമുണ്ട് ചിത്രത്തില്‍.

കാലാന്തരങ്ങള്‍ക്കുമപ്പറും ജീവിക്കുന്നവയാണ് മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍. നമുക്ക് പാര്‍ക്കാം മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമനും നാടോടിക്കാറ്റിലെ ദാസനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനുമെല്ലാം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്നിട്ടും ഇന്നും ഈ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്ന എന്നതു തന്നെയാണ് ലാല്‍ വിസ്മയത്തിന്റെ തെളിവ്.

1978 ല്‍ ഭാരത് സിനി ഗ്രൂപ്പ് നിര്‍മിച്ച തിരനോട്ടം എന്നതായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ മൂലം ഈ ചിത്രം തീയറ്ററുകളിലെത്തിയില്ല. 1980 ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മോഹന്‍ലാല്‍ അഭിനയിച്ച് പ്രേക്ഷക മുന്നിലേക്കെത്തിയ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മുന്നൂറിലധികം ചലച്ചിത്രങ്ങളിലൂടെ താരം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.

Read more: ‘ഇവര് തിരിച്ചും മറിച്ചും പലതും ചോദിക്കും… നമ്മള് പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ’ രമേഷ് പിഷാരടിയുടെ ചില രസികന്‍ വീട്ടുവിശേഷങ്ങള്‍

തമ്പി കണ്ണന്താനം സംവിധാനം നിര്‍വ്വഹിച്ച രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്ക് മോഹന്‍ലാല്‍ ഉയര്‍ന്നു. എണ്ണിയാലൊടുങ്ങാത്ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ മണി രത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന തമിഴ് ചിത്രത്തിലും മോഹന്‍ലാല്‍ ശ്രദ്ധേയനായി. ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായികാ കഥാപാത്രം. കബനി എന്ന ബോളിവുഡ് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചു. നിരവധിയാണ് താരത്തിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളും. ദൃശ്യം 2, ആറാട്ട്, മരക്കാര്‍ അങ്ങനെ നീളുന്നു വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടിക.

Story highlights: Mohanlal Childhood Image with Family