മകരദീപം തെളിഞ്ഞു: ‘ഒറ്റക്കൊമ്പൻ’ വിശേഷങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

January 15, 2021
ottakomban

മലയാളത്തിന്റെ ഇഷ്ടനടൻ സുരേഷ് ഗോപിയുടെ 250-മത് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തതുമുതൽ ഏറെ ആവേശത്തിലാണ് ആരാധകർ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ 100 പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തത്. ‘ഒറ്റക്കൊമ്പൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന ആവേശത്തിലാണ് ആരാധകർ. സുരേഷ് ഗോപിയും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവുമാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സുരേഷ് ഗോപി സിനിമ ചിത്രീകരണം ആരംഭിക്കുന്ന വിവരം പങ്കുവെച്ചത്.

മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യൂസ് തോമസ് പ്ലമ്മൂട്ടിൽ ആണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം.

Read also:ചിരികൊണ്ട് ചരിത്രമെഴുതിയ ‘കോമഡി ഉത്സവം’ വീണ്ടുമെത്തുമ്പോൾ ഇനി പ്രേക്ഷകർക്കും ഭാഗമാകാം

അതേസമയം, നേരത്തെ സുരേഷ് ഗോപിയുടെ 250-മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ കോടതി വിലക്കിയിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് 25-0ാം ചിത്രമെന്ന നിലയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. മാത്യുസ് തോമസായിരുന്നു സംവിധാനം. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. അതേസമയം ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത് പഴയ തിരക്കഥയിൽ തന്നെ ആയിരിക്കും എന്നാണ് സൂചന.

ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു! ⚔️ #Ottakkomban #SG250 #MathewsThomas #TomichanMulakuppadam #MulakuppadamFilms

Posted by Suresh Gopi on Friday, January 15, 2021

Story Highlights:Suresh Gopi film Ottakomban starts rolling soon