പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കെ എസ് ചിത്രക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ, എസ്പിബിക്ക് പത്മവിഭൂഷൺ

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായി. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അർഹയായി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് പത്മവിഭൂഷൺ ലഭിച്ചു.

Story highlights- padma awards