പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് പാപ്പിയമ്മ പറയുന്നു ഈ കുഞ്ഞുവീടിന് ഒരു കതക് വേണം; സോഷ്യൽ ഇടങ്ങളിൽ തിളങ്ങി 98 കാരി മോഡൽ

a-day-with-pappy-amma-mahadevan-thampi-photoshoot

മലയാളികൾക്ക് സുപരിചതനാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പി. കൊച്ചിയിലെ ട്രാഫിക് സിഗ്‌നലിൽ മൊബൈൽ ഫോൺ കവറുകളും ബലൂണുകളും വിൽക്കാനായി നടന്ന ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടിയെ ക്യാമറക്കണ്ണിലൂടെ ഒരു സൂപ്പർ മോഡലാക്കി മാറ്റിയ മഹാദേവൻ തമ്പിയുടെ ചിത്രങ്ങൾ അടുത്തിടെ വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ചർച്ചയായിരുന്നു.

യഥാർത്ഥ മേക്കോവർ എന്ന ചിന്തയിൽ നിന്നുമാണ് രാജസ്ഥാൻ നാടോടി പെൺകുട്ടി ആസ്മാനെ സൂപ്പർ മോഡലാക്കി മഹാദേവൻ തമ്പിയും കൂട്ടരും മാറ്റിയത്. എന്നാൽ അതിന് ശേഷം മറ്റൊരു മേക്കോവർ ചിത്രവും സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. 98 കാരിയായ പാപ്പിയമ്മയെയാണ് ഇത്തവണ മോഡലായി മഹാദേവൻ തമ്പി തെരഞ്ഞെടുത്തത്.

പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന പാപ്പിയമ്മയുടെ ചിത്രങ്ങൾ സോഷ്യൽ ലോകത്തിന്റെ മനം കവരുകയാണ്. വൈക്കത്തിനടുത്തുള്ള ഒരു ഉൾനാടൻ പ്രദേശത്താണ് പാപ്പിയമ്മ താമസിക്കുന്നത്. തേവലക്കാട് എന്ന സ്ഥലത്ത് ഫോട്ടോഷൂട്ടിന് വേണ്ടി എത്തിയപ്പോയേഴാണ് പാപ്പിയമ്മയെ മഹാദേവൻ തമ്പിയും കൂട്ടരും കണ്ടത്. പിന്നീട് പാപ്പിയമ്മയുടെ ഒരു ദിവസം ഫോട്ടോ സ്റ്റോറിയായി പകർത്തുകയായിരുന്നു ഇവർ.

Read also:ഇത് ആസ്മാൻ; കൊച്ചിയിലെ ട്രാഫിക് സിഗ്‌നലിലൂടെ ബലൂൺ വിറ്റ് നടന്ന അതേ പെൺകുട്ടി

വൈക്കത്തെ ഉൾപ്രദേശത്ത് വളരെ ചെറിയ ഒരു വീട്ടിലാണ് പാപ്പിയമ്മ താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടിൽ താമസിക്കുന്ന ഇവർക്ക് തന്റെ കുഞ്ഞുവീടിന് ഒരു കതക് വെച്ച് അടച്ചുറപ്പുള്ള ഒരു വീട്ടിൽ താമസിക്കണം എന്നാണ് ആഗ്രഹം.

:

Story Highlights: pappy amma mahadevan thampi photoshoot