പൊങ്കൽ ആശംസകളുമായി മലയാള താരങ്ങൾ

കേരളത്തിൽ പൊങ്കൽ ആഘോഷമല്ലെങ്കിലും താരങ്ങൾ ആഘോഷിക്കാറുണ്ട്. കാരണം, മറ്റു ഭാഷകളിലെ ആരാധകർക്ക് അവരുടെ ഉത്സവ ദിനങ്ങളിൽ ആശംസ അറിയിച്ചാണ് താരങ്ങൾ ആത്മബന്ധം കാത്തുസൂക്ഷിക്കാറുള്ളത്. ഇപ്പോഴിതാ, പൊങ്കൽ ആശംസയുമായി സജീവമാകുകയാണ് താരങ്ങൾ.

നടൻ റഹ്മാൻ തന്റെ മകൾ റുഷ്ദ റഹ്മാൻ ക്ലാസിക്കൽ സംഗീതം അഭ്യസിക്കുന്ന ഒരു വീഡിയോ പങ്കിട്ടുകൊണ്ടാണ് പൊങ്കലും സംക്രാന്തി ആശംസയും അറിയിക്കുന്നത്. ‘എല്ലാവർക്കും പൊങ്കലും സംക്രാന്തിയും ആശംസിക്കുന്നു. ഈ വർഷം എല്ലാ അഭിവൃദ്ധിയും നേരുന്നു. ആലാപന പരിശീലനത്തിനിടെ പകർത്തിയ റുഷ്ദയുടെ വീഡിയോ’.- റഹ്മാൻ കുറിക്കുന്നു. അതേസമയം, നടി ലിസി ലക്ഷ്മി പരമ്പരാഗത വേഷത്തിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചത്. ‘ പ്രിയ സുഹൃത്തുക്കളേ, എല്ലാവർക്കും പൊങ്കലും മകര സംക്രാന്തിയും ആശംസിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യവും വരാനിരിക്കുന്ന മികച്ച വർഷവും നേരുന്നു,ദൈവം അനുഗ്രഹിക്കട്ടെ.’- ലിസിയുടെ വാക്കുകൾ.

Read More: ജഗതിയെ പൊട്ടിച്ചിരിപ്പിച്ച് ഒരു അപ്പൂപ്പനും അമ്മൂമ്മയും- ഹൃദ്യമായ വീഡിയോ

നടൻ ഉണ്ണി മുകുന്ദൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളെല്ലാം ആരാധകർക്കായി പൊങ്കൽ സ്പെഷ്യൽ ഫോട്ടോഷൂട്ടും നടത്തിയിരുന്നു.

Story highlights- ponkal special photos