മാനസികാരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനസുതുറന്ന് ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര

ഇന്നത്തെ ജീവിതസാഹചര്യങ്ങൾ മിക്കവരിലും സ്ട്രെസ് പോലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്‌ട്രെസ് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് വലിയ മാനസീക പ്രശ്നങ്ങളിലേക്കും മറ്റും വഴിതെളിയിക്കും. സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ വിഷാദരോഗത്തിന് അടിമപ്പെട്ട് മരണമടയുന്ന വാർത്തകളും ഇന്ന് നാം കേൾക്കാറുണ്ട്. വിഷാദരോഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അതിജീവിച്ചതിനെക്കുറിച്ചുമടക്കമുള്ള അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പലരും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മാനസികാരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മാനസികാരോഗ്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് നിലനിർത്താനായി ആരുടെയും സഹായം തേടുന്നതിനായി മടികാണിക്കേണ്ട കാര്യമില്ല എന്നാണ് പ്രിയങ്ക ചോപ്ര അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള പല അനുഭവങ്ങളെയും താൻ ജീവിതത്തിൽ അതിജീവിച്ചിട്ടുണ്ടെന്നും അതിലൊന്നാണ് തന്റെ അച്ഛന്റെ മരണമെന്നും പ്രിയങ്ക പറയുന്നു.

Read also:ആശുപത്രിക്കിടക്കയിൽവെച്ച് വിവാഹം, ശേഷം വെന്റിലേറ്ററിലേക്ക്; കൊവിഡ് വാർഡിലെ അതിജീവനത്തിന്റെ കഥ

അച്ഛന്റെ മരണശേഷമുള്ള ആ സമയം എങ്ങനെയാണ് നേരിടേണ്ടതെന്ന് അറിയില്ലായിരുന്നു. വിഷാദത്തിലേക്ക് വഴുതി വീഴാനിടയുള്ള ആ കാലത്തെ അതിജീവിച്ചതിനെക്കുറിച്ചും പ്രിയങ്ക പറയുന്നുണ്ട്. സമാധാനം കണ്ടെത്തുന്നതിനായി നമ്മളെ കൃത്യമായി മനസിലാക്കുന്നവരുടെ സഹായം തേടണമെന്നും പ്രിയങ്ക പറയുന്നു. അതിന് പുറമെ സോഷ്യൽ മീഡിയ പലപ്പോഴും മാനസീകമായി തളർത്തുന്നതിന് കാരണമാകുമെന്നും താരം പറയുന്നുണ്ട്. വിഷാദത്തിന് അടിമപ്പെടുന്നതായി തോന്നിയാൽ തെറാപ്പിസ്റ്റിന്റെ സഹായം തേടണമെന്ന് നിർബന്ധമില്ല. സ്വന്തം അമ്മയോ, സുഹൃത്തോ ആരോടെങ്കിലും മനസ് തുറന്ന് സംസാരിക്കണം അതിൽ മടി കാണിക്കരുതെന്നും താരം പറയുന്നുണ്ട്.

Story Highlights: priyanka chopra talk about mental health

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.