14 വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ റസിയ- ‘ക്ലാസ്മേറ്റ്സി’ലെ ലുക്കിൽ രാധിക

കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്‌മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25 നാണ് മലയാളത്തിലെ മുൻനിര യുവതാരങ്ങളെല്ലാം അണിനിരന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. വർഷങ്ങൾ പിന്നിടുമ്പോഴും അതേ പുതുമയോടെ ക്ലാസ്സ്‌മേറ്റ്സ് മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കുകയാണ്.

ഇപ്പോഴിതാ പതിനാലു വർഷങ്ങൾക്ക് ശേഷം ‘ക്ലാസ്സ്‌മേറ്റ്സി’ലെ റസിയയായി എത്തിയിരിക്കുകയാണ് രാധിക. ചിത്രത്തിലെ റസിയയുടെ ലുക്കിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. രാധികയുടെ എക്കാലത്തേയും ഓര്മിക്കാവുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് റസിയ. അതുകൊണ്ടുതന്നെ റസിയ എന്നാണ് രാധിക എന്ന പേരിനൊപ്പം സമൂഹമാധ്യമങ്ങളിൽ നടി ചേർത്തിരിക്കുന്നത്.

പതിനാലുവർഷങ്ങൾക്കിപ്പുറവും രാധികയ്ക്ക് റഷ്യയിൽ നിന്നും മാറ്റമില്ലെന്നാണ് ആരാധകർ പറയുന്നത്. ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അണിനിരന്നത് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ, ബാലചന്ദ്ര മേനോൻ, കാവ്യാ മാധവൻ, രാധിക എന്നിവരാണ്. സി എം എസ് കോളേജിന്റെ പശ്ചാത്തലത്തിൽ പങ്കുവെച്ച സൗഹൃദത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, പ്രണയത്തിന്റെയും, പകയുടെയും കഥ ജനലക്ഷങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

Read More: രാത്രിയിൽ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

3.4 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. ബോക്സോഫീസില്‍ നിന്ന് 25 കോടിയോളം രൂപ ചിത്രം നേടുകയും ചെയ്തു. ലാൽ ജോസിന്റെ സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും മികച്ചതെന്ന് വിലയിരുത്തുന്ന ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്.

Story highlights- radhika recreates classmates movie reziya look