‘അഡ്‌ലെയ്ഡിൽ സംഭവിച്ചതും അതിനുശേഷം ഒരു ടീമെന്ന നിലയിൽ നമ്മൾ തിരിച്ചുവന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു’- ഗാബ ടെസ്റ്റ് വിജയത്തെക്കുറിച്ച് രഹാനെ

January 24, 2021

ഇന്ത്യയുടെ ചരിത്ര വിജയമാണ് ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടം.  നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗാബയില്‍ വിജയകിരീടം ചൂടിയത്. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യ 32 വർഷങ്ങൾക്ക് ഇടയിൽ ഗാബയിൽ ഓസീസിനെ പരാജയപ്പെടുത്തുന്ന ആദ്യ ടീമുമായി. വിരാടിന്റെ അഭാവത്തിൽ ടീം നയിച്ച അങ്കിജ്യ രഹാനെയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ഗാബയിലെ വിജയശേഷം വളരെ വൈകാരികമായാണ് രഹാനെ സഹതാരങ്ങളെ അഭിമുഖീകരിച്ചത്. രഹാനെ ഓരോ താരങ്ങളോടും നന്ദി അറിയിച്ചു. രഹാനെയുടെ വാക്കുകൾ-‘ നമുക്കെല്ലാവർക്കും ഇത് വളരെ നല്ലൊരു നിമിഷമാണ്. അഡ്‌ലെയ്ഡിൽ സംഭവിച്ചതും അതിനുശേഷം ഒരു ടീമെന്ന നിലയിൽ നമ്മൾ തിരിച്ചുവന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു’.

Read More: പത്മരാജൻ ഓർമ്മകളിൽ ദേവാംഗണങ്ങൾ പാടി നിരഞ്ജന- കവർ ഗാനം

ടെസ്റ്റ് പരമ്പരയിൽ കളിയ്ക്കാൻ സാധിക്കാതിരുന്ന താരങ്ങളെയും രഹാനെ പ്രത്യേകം പരാമർശിച്ചു. കാർത്തിക് ത്യാഗി, കുൽദീപ് യാദവ് എന്നിവരെയാണ് രഹാനെ അഭിനന്ദിച്ചത്. ‘കുൽദീപിനെയും കാർത്തിക്കിനെയും പ്രത്യേകം ഓർക്കുന്നു. എനിക്കറിയാം നിങ്ങൾ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പക്ഷേ, എനിക്ക് തോന്നുന്നു, ടീമിനൊപ്പം ചേർന്നുള്ള നിങ്ങളുടെ പിന്തുണയും സാന്നിധ്യവും മികച്ചതായിരുന്നു. നമ്മൾ ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നു, നിങ്ങളുടെ സമയം തീർച്ചയായും വന്നെത്തും’.- രഹാനെ പറയുന്നു.

Story highlights- rahane about gabba test