മലയാളത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി റഹ്‌മാൻ- ‘സമാറ’യ്ക്ക് കാശ്മീരിൽ തുടക്കം

ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് നടൻ റഹ്‌മാൻ. നിരവധി തമിഴ് ചിത്രങ്ങളിലാണ് റഹ്മാൻ വേഷമിടുന്നത്. മലയാളത്തിൽ റഹ്മാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സമാറ’. റഹ്മാനൊപ്പം ഭരത്തും പ്രധാന വേഷത്തിൽ എത്തുന്നു. യുവതാരങ്ങളായ സണ്ണി വെയ്‌നും ടൊവിനോ തോമസും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.

പുതുമുഖ സംവിധായകൻ ചാൾസ് ജോസഫാണ് ചിത്രമൊരുക്കുന്നത്. ഫോറൻസിക് ആധാരമാക്കിയുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. മാത്രമല്ല, ബഹുഭാഷയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘സമാറ’. പ്രമേയപരമായും സാങ്കേതികപരമായും വളരെയധികം പ്രത്യേകത ചിത്രത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിവിൻ പോളി നായകനായ മൂത്തോനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ എന്നിവരും ചിത്രത്തിലുണ്ട്. വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ഭരത് ആണ് ‘സമാറ’യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ.

Read More:ചിത്രീകരണം പുരോഗമിച്ച് ‘ആര്‍ആര്‍ആര്‍’-ക്ലൈമാക്സിനെ കുറിച്ച് പങ്കുവെച്ച് രാജമൗലി

സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രഹണം. അയൂബ് ഖാൻ എഡിററിംഗും, ദീപക് വാര്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു. രഞ്ജിത്ത് കോത്താരിയാണ് കലാ സംവിധാനം. പീക്കോക്ക് ആർട്ട് ഹൗസിൻ്റെ ബാനറിൽ എം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ ചിത്രമായ സമാറയുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങി.

Story highlights- Rahman starrer malayalam movie