തെക്കൻ കേരളത്തിൽ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴ ഇന്ന് തെക്കൻ കേരളത്തിൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ ഇടിമിന്നല്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യതയുണ്ട്. അതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also:ലോകത്തിലെ ഏറ്റവും പ്രായമേറിയ ഒറാങ് ഉട്ടാൻ ഇനി ഓർമ്മ- ഇൻജിയുടെ അമ്പരപ്പിക്കുന്ന ജീവിതം

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തി. കടലില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്.

Story Highlights; Rain alert Kerala