കൊവിഡ് റിപ്പോർട്ടിങ്ങിനിടെ വിങ്ങിപ്പൊട്ടി മാധ്യമപ്രവർത്തക; ഹൃദയഭേദകം, വീഡിയോ

കൊവിഡ് മഹാമാരി സൃഷ്ടിച്ച വേദന ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കൊവിഡിനെ തുരത്താനായി വാക്സിൻ ഉപയോഗിച്ചുതുടങ്ങി. എന്നാൽ അതിനിടെ തീവ്രവ്യാപനശേഷിയുള്ള കൊവിഡിന്റെ സാന്നിധ്യവും കണ്ടെത്തിയത് ആളുകളെ കൂടുതൽ ആശങ്കയിലാക്കി. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് കൊവിഡ് റിപ്പോർട്ടിങ്ങിനിടെ വിങ്ങിപൊട്ടുന്ന ഒരു മാധ്യമപ്രവർത്തകയുടെ വീഡിയോ.

ലോസ് ആഞ്ചൽസിലെ കൊവിഡ് മരണത്തിന്റെ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതിടെയാണ് മാധ്യമപ്രവർത്തക വിങ്ങിപൊട്ടുന്നത്. സാറാ സിഡിനെർ എന്ന മാധ്യമപ്രവർത്തകയാണ് റിപ്പോർട്ടിങ്ങിന്റെ വിങ്ങിപൊട്ടുന്നത്. താൻ സന്ദർശിക്കുന്ന പത്താമത്തെ ആശുപത്രിയാണ് ഇതെന്നും പറഞ്ഞാണ് സാറാ റിപ്പോർട്ടിങ് തുടങ്ങുന്നത്. എന്നാൽ വാചകം പറഞ്ഞ് മുഴുമിപ്പിക്കാൻ കഴിയാതെ വിങ്ങിപൊട്ടുകയാണ് സാറാ.

Read also:‘എത്ര റീടേക്ക് വന്നാലും മടിയില്ലാതെ കൂടെനിൽക്കുന്ന ഒരേയൊരാൾ’; അമ്മ ക്യമറയിൽ പകർത്തിയ ഹൂല ഹൂപ് ഡാൻസ് പങ്കുവെച്ച് അഹാന, വീഡിയോ

പ്രിയപെട്ടവരെ നഷ്ടപെട്ടതിന് ശേഷം ആ വിഷമവും കൊണ്ട് ജീവിക്കേണ്ടി വരുന്നവരെപ്പറ്റിയാണ് സാറാ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിങ്ങിനിടെ വിങ്ങിപൊട്ടിയതിൽ ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധിപ്പേരാണ് സാറായുടെ റിപ്പോർട്ടിങ്ങിനെ അഭിന്ദിച്ചുകൊണ്ട് എത്തുന്നത്. കാഴ്ചക്കാരെയും കരയിക്കുന്നുവെന്നാണ് സാറായുടെ റിപ്പോർട്ടിങ്ങിന് മിക്കവരും നൽകുന്ന കമന്റ്. സാറായെപോലെ ജനങ്ങളിലേക്ക് കൊവിഡ് വാർത്തകൾ എത്തിക്കാൻ കഷ്ടപ്പെടുന്ന മാധ്യമപ്രവർത്തകരെ സല്യൂട്ട് ചെയ്യണമെന്നും, മാധ്യമ പ്രവർത്തക ഇത്രമാത്രം വിഷമിക്കുന്നെങ്കിൽ ആരോഗ്യപ്രവർത്തകരുടെ അവസ്ഥ എന്താകുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

Story Highlights:reporter breaks down while reporting on covid-19 deaths