അഭിനയത്തിൽ മാത്രമല്ല, പാട്ടിലും തിളങ്ങി സയേഷ- വീഡിയോ

ബാലതാരമായും നായികയായും അഭിനയ ലോകത്ത് സജീവമായ താരമാണ് സയേഷ. നടൻ ആര്യയുമായുള്ള വിവാഹ ശേഷവും സയേഷ സിനിമാലോകത്ത് നിറസാന്നിധ്യമാണ്. ഇപ്പോഴിതാ, അഞ്ചാം വയസിൽ ആരംഭിച്ച സംഗീതവുമായുള്ള ബന്ധം ആദ്യമായി ആരാധകരോട് പങ്കുവയ്ക്കുകയാണ് നടി.

‘എനിക്ക് 5 വയസ്സുള്ളപ്പോൾ ഞാൻ സംഗീതം പഠിക്കാൻ തുടങ്ങി. ഇത് എൻറെ ഒരു അഭിനിവേശമാണ്, അത് പലർക്കും അറിയില്ല. ഞാൻ സംഗീതവുമായി ഇടകലരുമ്പോൾ സമാധാനത്തിന്റെയും വിമോചനത്തിന്റെയും അനുഭവമാണ് ലഭിക്കുന്നത്’- സയേഷ കുറിക്കുന്നു. ഹാർമോണിയത്തിനൊപ്പം ഗാനം ആലപിക്കുന്ന വീഡിയോയാണ് സയേഷ പങ്കുവെച്ചിരിക്കുന്നത്.

അഭിനയത്തിനും ആലാപനത്തിനും പുറമെ നടി ഒരു നല്ല നർത്തകി കൂടിയാണ്. പുനീത് രാജ്കുമാറിനൊപ്പം യുവരത്‌ന എന്ന കന്നഡ ആക്ഷൻ സിനിമയിലാണ് ഇപ്പോൾ സയേഷ അഭിനയിക്കുന്നത്. ഭർത്താവ് ആര്യയ്‌ക്കൊപ്പം ടെഡി എന്ന ചിത്രത്തിലും നടി വേഷമിട്ടു. ഗജനികാന്ത്, കാപ്പാൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.  സയേഷയുടെ അവസാന റിലീസ് തമിഴിലെ കാപ്പാൻ ആയിരുന്നു.

Read More: തിയേറ്റർ റിലീസിനൊരുങ്ങി ചിമ്പു നായകനാകുന്ന ‘ഈശ്വരൻ’; ജനുവരി 14 ന് ചിത്രമെത്തും

ആര്യയും സയേഷയും ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരത്തിൽ വെച്ചാണ് വിവാഹിതരായത്. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. 

Story highlights- sayesha singing video