സോനു സൂദ് തയ്യല്‍ക്കട, ഇവിടെ സൗജന്യമായി തയ്ച്ചുതരും പക്ഷെ…: രസികന്‍ സെല്‍ഫ് ട്രോള്‍ വീഡിയോയുമായി ബോളിവുഡ് താരം

Sonu Sood opens tailor shop in viral video

സിനിമകളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ മിക്കവരും. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് താരം സോനു സൂദ് പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് വസ്ത്രം തയ്ക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചത്. എന്നാല്‍ ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് കൂടുതല്‍ രസകരം. ‘സേനു സൂദ് തയ്യല്‍ക്കട. ഇവിടെ എല്ലാം സൗജന്യമായി തയ്ച്ചുതരും. പക്ഷേ പാന്റ് ചിലപ്പോള്‍ നിക്കര്‍ ഒക്കെ ആയി മാറിയേക്കാം. അതിന് ഗ്യാരണ്ടിയില്ല’ എന്നാണ് രസകരമായ അടിക്കുറിപ്പ്.

Read more: വളര്‍ത്തുമൃഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ദ്വീപില്‍ ആകെയുള്ളത് ഒരു പൂച്ച; ഇത് കേഷയുടെ കഥ

എന്തായാലും താരത്തിന്റെ ഈ സെല്‍ഫ് ട്രോള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ സിനിമയ്ക്കു വേണ്ടിയോ അതോ മറ്റെന്തെങ്കിലും ഷൂട്ടിനു വേണ്ടിയോ ഉള്ള ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് സൂചന.

Story highlights: Sonu Sood opens tailor shop in viral video