‘ഫാമിലി മാനി’ൽ മനോജ് ബാജ്പേയിക്കൊപ്പം പ്രിയാമണിയും സമാന്തയും; സസ്പെൻസ് ഒളിപ്പിച്ച് സീസൺ- 2 ടീസർ

ഏറെ ജനപ്രീതി നേടിയ വെബ് സീരീസാണ് ‘ദി ഫാമിലി മാൻ’. ദേശീയ രഹസ്യാന്വേഷണ ഏജൻസിയിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സീരീസാണ് ദി ഫാമിലി മാൻ. രാജ് കൃഷ്ണ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2019 സെപ്തംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ഫെബ്രുവരിയിൽ റിലീസിനൊരുങ്ങുന്ന രണ്ടാം ഭാഗത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മനോജ് ബാജ്‌പേയി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്ത് മലയാളി താരം നീരജ് മാധവ് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം സീസണിൽ മുഖ്യകഥാപത്രമായി തെന്നിന്ത്യൻ സൂപ്പർതാരം സമാന്തയും വേഷമിടുന്നുണ്ട്. ശ്രീകാന്ത് തിവാരിയുടെ ഭാര്യ സുചിത്ര എന്ന കഥാപാത്രമായി വേഷമിടുന്നത് പ്രിയാമണിയാണ്.

Read also:ആയിരമടി ഉയരത്തിലുള്ള ഗോവണിപ്പടികടന്നാൽ ഈ മനോഹരയിടത്തിലെത്താം; ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ബ്ലൂ മൗണ്ടൻസ്

നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ഫെബ്രുവരി 12 നാണ് സീസൺ 2 പ്രീമിയർ ചെയ്യുന്നത്. ആദ്യ ഭാഗം പത്ത് എപ്പിസോഡുകളിലായാണ് പുറത്തിറങ്ങിയത്. ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട് ഈ വെബ് സീരീസ്.

Story Highlights:The Family Man Season 2 Official Teaser