ധൈര്യമുള്ളവരെ മാത്രം സ്വാഗതം ചെയ്ത് ‘കേജ്‌ ഓഫ് ഡെത്ത്’; ഇത് സാഹസീകത ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഇടം

January 10, 2021

സാഹസീകയാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഇടമായി മാറുകയാണ് വടക്കൻ ഓസ്‌ട്രേലിയയിലെ ഡാർവിനിലുള്ള ക്രോക്കോസറസ് കോവാൻ… ‘കേജ്‌ ഓഫ് ഡെത്ത്’ എന്ന് പേരുള്ള സാഹസീക വിനോദം ഒരുക്കിയാണ് ഈ ഇടം വിനോദസഞ്ചാരികളുടെ പ്രിയസ്ഥലമായി മാറുന്നത്. കുറച്ചല്ല കുറച്ചധികം ധൈര്യം വേണം ഇവിടെ എത്തുന്നവർക്ക്. കാരണം പതിനാറ് അടിയിലേറെ നീളമുള്ള കൂറ്റൻ മുതലകൾ ഉള്ള വെള്ളത്തിലേക്കാണ് കേജ്‌ ഓഫ് ഡെത്ത് ആളുകളെ സ്വാഗതം ചെയ്യുന്നത്.

മുതലകൾ നീന്തുന്ന വെള്ളത്തിൽ ഇറങ്ങിയാൽ മാത്രം പോരാ പതിനഞ്ച് മിനിറ്റോളം സമയം അവിടെ ചിലവഴിക്കുകയുംവേണം. പക്ഷെ ഉറപ്പുള്ള ചില്ലുകൂട്ടിലാണ് വിനോദ സഞ്ചാരികളെ മുതലക്കുളത്തിലേക്ക് ഇറക്കുന്നത്. കുളത്തിൽ ഇറങ്ങുമ്പോൾ തൊട്ടുമുൻപിൽ കൺമുന്നിൽ വാ പിളർന്നു നിൽക്കുന്ന മുതലകളെ കാണാം. തൊട്ടുമുൻപിൽ വാ പിളർന്നു നിൽക്കുന്ന മുതലകളെ കാണാൻ ചങ്കുറപ്പുള്ളവർക്ക് മാത്രമേ ഇതിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.

Read also: സമ്പാദ്യം മുഴുവൻ പുസ്തകങ്ങളാക്കി മാറ്റിയ മനുഷ്യൻ; സ്വന്തമായി ഉള്ളത് 70,000-ൽ അധികം പുസ്തകങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ മുതലകളുടെ ആവാസ കേന്ദ്രം കൂടിയായ വടക്കൻ ഓസ്‌ട്രേലിയയിലാണ് ഈ വിനോദ സഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഭയാനകമായ ദൃശ്യങ്ങളാണ് ഇവിടെ കാത്തിരിക്കുന്നതെങ്കിലും നിരവധിപ്പേരാണ് ഇവിടേക്ക് ദിവസവും എത്തുന്നത്.

Story Highlights: The Unbelievable Cage Of Death That Lets You Swim Along Reptiles