സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കാൻ തീരുമാനം ; സെക്കന്റ് ഷോ അനുവദിക്കില്ല

സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായി. മുഖ്യമന്ത്രിയുമായി സിനിമാ സംഘടന പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ സിനിമ പ്രദർശനം സംബന്ധിച്ച് തീരുമാനം എടുത്തത്. ഇന്ന് വൈകുന്നേരം കൊച്ചിയിൽ തിയേറ്റർ എന്ന് തുറക്കും എന്ന് സംബന്ധിച്ച് ഫിലിം ചേംബർ പ്രഖ്യാപനം നടത്തും.

അതേസമയം നേരത്തെ ജനുവരി 5 ന് തിയേറ്റർ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും അത് മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം. തിയേറ്റർ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാർജിനൊപ്പം വിനോദ നികുതിയിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. അതേസമയം സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

Read also:പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് പാപ്പിയമ്മ പറയുന്നു ഈ കുഞ്ഞുവീടിന് ഒരു കതക് വേണം; സോഷ്യൽ ഇടങ്ങളിൽ തിളങ്ങി 98 കാരി മോഡൽ
ജനുവരി 13 ന് റിലീസ് നിശ്ചയിചിരിക്കുന്ന വിജയ്യുടെ തമിഴ് ചിത്രം മാസ്റ്റർ ആകും തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം.

Story Highlights: Theatre opens kerala