ടൊവിനോ തോമസിനൊപ്പം അന്ന ബെൻ; ചിത്രീകരണം ആരംഭിച്ച് ആഷിക് അബു ചിത്രം ‘നാരദൻ’

tovino thomas aashiq abu movie naradhan shooting started

ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ‘നാരദൻ’ ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കലാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിരവഹിച്ചത്. അന്ന ബെൻ ആണ് ആദ്യ ക്ലാപ് അടിച്ചത്. നാരദൻ സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ.

ആഷിക് അബു ഒരുക്കുന്ന മറ്റൊരു ചിത്രമാണ് വാരിയംകുന്നൻ. മലബാർ കലാപവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ആഷിക് അബു- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വാരിയംകുന്നൻ’. 75- 80 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also: ‘E’ പോലെ ഒരു കെട്ടിടം; ഇതാണ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മോൺസ്റ്റർ ബിൽഡിങ്

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ടൊവിനോ തോമസ്. രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന കള, ഐശ്വര്യ ലക്ഷ്മിക്കൊപ്പം ടൊവിനോ തോമസ് വേഷമിടുന്ന മനു അശോകൻ ചിത്രം കാണെക്കാണെ, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക്, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി സംവിധായകനാകുന്ന ചിത്രം വരവ്, നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും, വിഷ്ണു ജി രാഘവ് സംവിധാനം നിർവഹിക്കുന്ന ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാശി തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

Story Highlights: tovino thomas aashiq abu movie naradhan shooting started