അഞ്ചു വർഷങ്ങൾക്ക് മുൻപും, ഇന്നും- മകൾക്ക് പിറന്നാൾ ആശംസിച്ച് ടൊവിനോ തോമസ്

നടൻ ടൊവിനോ തോമസ് സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. സഹനടനായും വില്ലനായുമെല്ലാം വേഷമിട്ട ടൊവിനോ ഇന്ന് താരമൂല്യമുള്ള യുവ നായകനാണ്. സിനിമയിൽ സജീവമായ സമയത്ത് തന്നെയായിരുന്നു ടൊവിനോയുടെ വിവാഹവും കുഞ്ഞിന്റെ ജനനവും. മകൾക്കൊപ്പമുള്ള വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുള്ള താരം, ഇസയുടെ അഞ്ചാം പിറന്നാളിന് പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധനേടുകയാണ്.

അഞ്ചു വർഷങ്ങൾക്ക് മുൻപ് പകർത്തിയ ചിത്രവും അതേ പോസിൽ തന്നെ ഇപ്പോൾ മകൾക്കൊപ്പം പകർത്തിയ ചിത്രവും ചേർത്തുവെച്ചുകൊണ്ടാണ് താരം പിറന്നാൾ ആശംസിക്കുന്നത്. ഇസ വന്നതോടെ തന്റെ ജീവിതം മാറിയെന്നും അഞ്ചു വർഷത്തിനിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് ടൊവിനോ കുറിക്കുന്നത്.

അടുത്തിടെയാണ് ടൊവിനോ തോമസിനും ലിഡിയക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. തഹാൻ ടൊവിനോ എന്നാണ് മകന് നൽകിയ പേര്. രണ്ടു കുട്ടികളുടെയും വിശേഷങ്ങൾ ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതേസമയം, ടൊവിനോ തോമസ് നായകനായി അണിയറയിൽ കള, കാണെക്കാണെ, വരവ്, നാരദൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. കള ഒരു ത്രില്ലറാണ്. ദിവ്യ പിള്ളയും ബാസിഗർ എന്ന നായയുമാണ് ടൊവിനോ തോമസിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Read More: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘ഗോഡ്‌സെ’- തെലുങ്കിലേക്കും ചുവടുവെച്ച് പ്രിയതാരം

അതോടൊപ്പം, സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക് എന്ന ചിത്രത്തിലും ടൊവിനോ തോമസ് വേഷമിടുന്നുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കനി കുസൃതിയാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക.

Story highlights- tovino thomas about his daughter